റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജിലെ ദലം പൊലീസ് സ്‌റ്റേഷനടുത്തുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയുണ്ടായ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഞായറാഴ്ച വൈകിട്ടാണ് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്.
സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് അല്‍-ദലം പോലീസ് സ്റ്റേഷന്‍. സ്‌ഫോടനത്തിൽ സമീപവാസിയായ സൗദി സ്വദേശിയാണ് മരിച്ചത്. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സൗദിയിലെ ഐ.എസ് അനുകൂല സംഘടന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
Post Your Comments