റിയാദ്: സൗദിയില്‍ വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പ് പ്രതി സിനിമാ സ്റ്റൈലില്‍ രക്ഷപ്പെട്ടു. കുവൈറ്റ് സ്വദേശിയായ ബാലനെ കൊലപ്പെടുത്തി കേസിലെ പ്രതിയായ സൗദി യുവാവിനാണ് ശിക്ഷ നടപ്പാക്കുന്നതിന് സിനിമയിലൊക്കെ കാണുന്നത് പോലെ തൊട്ടുമുന്‍പ് മാപ്പ് ലഭിച്ചത്.
സൗദിയിലെ ജുബൈലില്‍ ആണ് സംഭവം. ശിക്ഷ നടപ്പാക്കുന്ന ദിവസം കൊല്ലപ്പെട്ട ആണ്‍കുട്ടിയുടെ മാതാവും സഹോദരങ്ങളും എത്തിയിരുന്നു. ശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് എത്തിയ ഇവര്‍ നടപടികള്‍ തുടങ്ങുന്നത് വരെ കാത്തിരുന്നു. ഏത് നിമിഷവും മരണം പ്രതീക്ഷിച്ചു പ്രതിയും. ഇതിനിടെയാണ് കുട്ടിയുടെ കുടുംബം യുവാവിന് മാപ്പ് നല്‍കിയത്. ഇതോടെ വധശിക്ഷ ഒഴിവാക്കുകയായിരുന്നു.
കടുത്ത ശരിയാ നിയമമുള്ള സൗദിയില്‍ കൊലപാതക കേസുകളില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ വധശിക്ഷ ഒഴിവാക്കിനല്‍കും.
Post Your Comments