IndiaNews

ജെ.എന്‍.യു., ഹൈദരാബാദ് സര്‍വ്വകലാശാലകളിലെ വിഷയങ്ങളെത്തുടര്‍ന്ന്‍ സര്‍വ്വകലാശാലകള്‍ക്ക് ഉപദേശവുമായി പ്രസിഡന്‍റ് പ്രണബ് മുഖര്‍ജി

വിദ്യാര്‍ത്ഥികളില്‍ മാതൃരാജ്യത്തോട് സ്നേഹവും, സമൂഹത്തിനോട് ദയയും ഉത്തരവാദിത്വവും വളര്‍ത്താനുള്ള ചുമതല സര്‍വ്വകലാശാലകള്‍ക്കുണ്ടെന്ന് പ്രസിഡന്‍റ് പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു.

ഡെറാഡൂണിലെ സ്വാമി രാമ ഹിമാലയന്‍ സര്‍വ്വകലാശാലയുടെ ആദ്യ ബിരുദദാനച്ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍വ്വകലാശാലകള്‍ വലുതാക്കിയാല്‍ മാത്രം പോര, മറിച്ച് അവ ഗുണനിലവാരമുള്ള വിദ്യാഭ്യാസവും കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

“സവിശേഷമായ സാമൂഹ്യ-സാമ്പത്തിക വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി ഗവേഷണ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ശക്തമായ സാമൂഹിക ബോധമുള്ള ഉന്നതരായ വിദഗ്ധരെ വാര്‍ത്തെടുക്കുകയാണ് ഉന്നതവിദ്യാഭ്യാസ മേഖല ചെയ്യേണ്ടത്,” മുഖര്‍ജി പറഞ്ഞു.

ഭാവിയെക്കുറിച്ച് ആലോചിച്ച് വിഷണ്ണരാകാതെ വര്‍ത്തമാനത്തില്‍ മാത്രം ജീവിക്കാന്‍ പരിശീലിക്കാന്‍ വിദ്യാര്‍ത്ഥികളെ ഉപദേശിക്കാനും അദ്ദേഹം മറന്നില്ല.

ഭൂതകാലം ചരിത്രവും, ഭാവി രഹസ്യവുമാണ്. അതുകൊണ്ട് വര്‍ത്തമാനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോവുക. ഇന്നത്തെ നിങ്ങളുടെ ചെയ്തികളുടെ ഫലമാകും നാളെ നിങ്ങള്‍ അനുഭവിക്കുക,”മുഖര്‍ജി വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button