വിവാഹത്തോടെ പലരുടെ ജീവിതവും മാറി മറിയും. വിവാഹത്തോടെ ഒരാളുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്. ഇതില്‍ കൂടുതലും പോസിറ്റീവ് ആയ മാറ്റങ്ങളായിരിക്കും. എന്നാല്‍ വിവാഹം കഴിഞ്ഞ പുരുഷന്‍മാര്‍ ചില കാര്യങ്ങള്‍ മറന്നാല്‍ അത് വിവാഹ ജീവിതം നരക പൂര്‍ണമാകാന്‍ കാരണമാകും. ആദ്യ കാഴ്ചയില്‍ അവന്‍ കണ്ടത്…. പലര്‍ക്കും അതുവരെ ഒറ്റയ്ക്ക് ചെയ്തിരുന്ന പല കാര്യങ്ങളും ചെയ്യാന്‍ പങ്കാളി കൂടെ തനിക്കൊപ്പം ഉണ്ടാകുമെന്ന് ഓര്‍ക്കുന്നതാണ് സന്തോ,കരമായ കുടുംബ ജീവിതത്തിന് ഏറ്റവും ഉത്തമമായിട്ടുള്ളത്. എന്നാല്‍ വിവാഹം കഴിച്ച പുരുഷന്‍മാര്‍ അറിയേണ്ടതും ഓര്‍ക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
വിവാഹം എന്നത് ഒരു ജോലിയാണെന്നതാണ് പല പുരുഷന്‍മാരും കരുതി വെച്ചിരിക്കുന്നത്. പ്രണയിച്ചു വിവാഹം കഴിച്ചവരാണെങ്കിലും അറേഞ്ച്ഡ് മാര്യേജ് ആണെങ്കിലും വിവാഹം കഴിഞ്ഞു കഴിഞ്ഞ് കുറച്ചു കഴിഞ്ഞാല്‍ അവരുടെ ഉള്ളിലെ പ്രണയം ഇല്ലാതാവുന്നു. എന്നാല്‍ പ്രണയം ഒരിക്കലും ഇല്ലാതാവാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.
പലപ്പോഴും വാദപ്രതിവാദങ്ങളാണ് കുടുംബ ബന്ധത്തിന്റെ താളം തെറ്റിയ്ക്കുന്നത്. ഇതില്‍ തന്നെ ഭര്‍ത്താക്കന്‍മാര്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കണം എന്ന ചിന്താഗതിയും വിവാഹിതരായ പുരുഷന്‍മാര്‍ മാറ്റി നിര്‍ത്തണം. കുടുംബ ജീവിതത്തില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യ പ്രാധാന്യമാണ് നല്‍കേണ്ടത്.
പലപ്പോഴും കുടുംബ ബന്ധങ്ങളിലെ വീഴ്ചയ്ക്കു കാരണം ഇതാണ്. ചിരിയ്ക്കാന്‍ ഒരിക്കലും മറക്കരുത്. ഭാര്യക്കൊപ്പമുള്ള സമയങ്ങളില്‍ ഉറക്കെ ചിരിയ്ക്കുക. ഇതു വഴി ചിലപ്പോള്‍ നമ്മുടെ ദു:ഖങ്ങളും പ്രതിസന്ധികളും എല്ലാം ഇല്ലാതാവും.
പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കുക. വിവാഹ ജീവിതത്തില്‍ പൊരുത്തക്കേടുകളും പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുക. മാത്രമല്ല ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം മാത്രം നല്‍കി തള്ളിക്കളയുക. ഒരിക്കലും പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിക്കാതിരിക്കുക.
പലപ്പോഴും ഭാര്യയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. അതുകൊണ്ട് തന്നെ ഇത്തരം താരതമ്യ പഠനത്തിന് ഒരിക്കലും മുതിരാതിരിയ്ക്കുക.
കുടുംബ ജീവിതത്തില്‍ അത്യാവശ്യമായി വേണ്ട ഒന്നാണ് ക്ഷമ. അതുകൊണ്ട് തന്നെ ക്ഷമിക്കേണ്ടത് അത്യാവശ്യം. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ തന്നെ ക്ഷമയിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം. അതുകൊണ്ട് ക്ഷമ ആര്‍ജ്ജിച്ചെടുക്കേണ്ടത് ഭര്‍ത്താക്കന്‍മാരുടെ ജോലിയാണ്.
എന്ത് പ്രശ്‌നങ്ങള്‍ വന്നാലും എത്രയൊക്കെ ദേഷ്യം കുടുംബ ജീവിതത്തില്‍ ഉണ്ടായാലും നമ്മുടെ മനസ്സിലും ജീവിതത്തിലും ഭാര്യയ്ക്കായിരിക്കണം ഒന്നാം സ്ഥാനം. ഒരു നല്ല ഭര്‍ത്താവിന്റെ മനസ്സില്‍ എപ്പോഴും ഭാര്യയ്ക്കായിരിക്കും ഒന്നാം സ്ഥാനവും.
Post Your Comments