ബംഗളൂരു: ബംഗളൂരു നഗരത്തില്‍ വച്ച് യുവതിയെ പിന്തുടര്ന്ന് അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത യുവഎഞ്ചിനീയറെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് നാട്ടുകാര്‍ മര്‍ദിച്ചു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ കംപ്യൂട്ടര്‍ എഞ്ചിനീയറെയാണ് കെട്ടിയിട്ട് മര്‍ദ്ദിച്ചത്.
യുവതി ഭര്‍ത്താവിനൊപ്പം പോകുമ്പോള്‍ ഇയാള്‍ ഇവരെ പിന്തുടരുകയും ശല്യപ്പെടുത്തുകയും അസഭ്യം പറയുയുമായിരുന്നു. ഇത് ആവര്‍ത്തിച്ചപ്പോള്‍ യുവതിയും ഭര്‍ത്താവും നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
നാട്ടുകാര്‍ മര്‍ദ്ദിച്ചെന്നു കാട്ടി ഇയാള്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. അതേസമയം ഇയാള്‍ അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് ഇയാള്‍ക്കെതിരെയും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇയാളെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ടൈംസ് നൗ പുറത്ത് വിട്ടിട്ടുണ്ട്.
വീഡിയോ കാണാം…
https://youtu.be/7dGky8iU79w
Post Your Comments