KeralaNews

ചൂടിനെ അതിജീവിച്ച് പാല്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ചെയ്യേണ്ടത്

കൊല്ലം : അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മില്‍മാ പാല്‍ വാങ്ങുന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു.

മില്‍മയുടെ അംഗീകൃത ഏജന്റില്‍ നിന്നുമാത്രം പാല്‍ വാങ്ങുക. പാല്‍ വാങ്ങി ഉടനെ ഉപയോഗിക്കുന്നില്ലെങ്കില്‍ ശരിയായ ശീതീകരണ സംവിധാനത്തില്‍ സൂക്ഷിക്കുക. ശീതീകരണ സംവിധാനം ലഭ്യമല്ല എങ്കില്‍ പാല്‍ ഉടന്‍ തന്നെ തിളപ്പിച്ച് സൂക്ഷിക്കുക. പാല്‍ പായ്ക്കറ്റ് പച്ചവെള്ളത്തിലോ, ചൂടുള്ള സ്ഥലങ്ങളിലോ സൂക്ഷിക്കാതിരിക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

അംഗീകൃത ഏജന്റുമാര്‍ക്ക് മില്‍മയില്‍ നിന്ന് നല്‍കിയിട്ടുള്ള ഏജന്‍സി കോഡ് നമ്പര്‍ ഉണ്ടാകുമെന്നതിനാല്‍ ഈ കോഡ് നമ്പര്‍ മനസ്സിലാക്കുന്നത് അനധികൃത വില്‍പ്പനക്കാരെ തിരിച്ചറിയുന്നതിന് സഹായിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button