കുവൈറ്റ് : കുവൈറ്റും സൗദി അറേബ്യയും തങ്ങളുടെ സംയുക്ത പ്രവര്‍ത്തനമേഖലയായ ഖഫ്ജിയിലെ ഒരു എണ്ണപ്പാടത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ധാരണയായി. ഖഫ്ജിയിലെ സമുദ്ര എണ്ണപ്പാടത്തിന്റെ പ്രവര്‍ത്തനം പാരിസ്ഥിതിക പ്രശ്നനങ്ങള്‍ മൂലം ഒന്നര വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. ഇത് ചെറിയ രീതിയില്‍ പുനരാരംഭിക്കാനാണ് സൗദി കമ്പനിയായ അരാംകോയുമായി ധാരണയായതെന്ന് കുവൈറ്റ് ഉപപ്രധാനമന്ത്രിയും ധന, എണ്ണ മന്ത്രിയുമായ അനസ് അസ്സാലിഹ് പരഞ്ഞു. ഇപ്പോഴത്തെ ധാരണ എണ്ണപ്പാടം അടക്കാന്‍ കാരണമായ പരസ്ഥിതി പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കുന്ന മുറക്ക് ഉല്‍പാദനം പടിപടിയായി ഉയര്‍ത്താനാണ്. ഇതിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച കരാറുകളില്‍ ഒപ്പുവെച്ചതായി മന്ത്രി വ്യക്തമാക്കി.
2014 ഒക്ടോബറിലാണ് പ്രതിദിനം 3,11,000 ബാരല്‍ എണ്ണ ഉല്‍പാദനശേഷിയുള്ള എണ്ണപ്പാടത്തിന്റെ പ്രവര്‍ത്തനം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നുവെന്ന് ചൂണ്ടിക്കാട്ടി സൗദി ഏകപക്ഷീയമായി നിര്‍ത്തിയത്. എണ്ണപ്പാടത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നത് സൗദി നാഷനല്‍ ഓയില്‍ കമ്പനിയുടെ പ്രതിനിധിയും ഖഫ്ജി സംയുക്ത എണ്ണ പ്രവര്‍ത്തനമേഖലയുടെ മേധാവിയുമായ അബ്ദുല്ല ഹിലാല്‍ ആണ്. അനുവദിക്കപ്പെട്ടതിനെക്കാള്‍ കൂടുതല്‍ മാലിന്യങ്ങള്‍ എണ്ണപ്പാടത്തുനിന്ന് പുറന്തള്ളപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയായിരുന്നു ഇത്.
Post Your Comments