അബുദാബി: അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്സ് വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരി മരിച്ചു. അബുദാബിയില്‍ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പോകുകയായിരുന്ന ഇത്തിഹാദ് ഇ.വൈ 151 വിമാനത്തില്‍ വച്ചാണ് യാത്രക്കാരി മരിച്ചത് . ഇവരുടെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
യാത്രക്കരിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വിമാനം റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലേക്ക് തിരിച്ചുവിടുകയും വൈദ്യസംഘത്തെ വിമാനത്താവളത്തില്‍ തയ്യാറാക്കി നിര്‍ത്തുകയും ചെയ്തു. എന്നാല്‍ വിമാനം നിലത്തിറക്കുന്നതിന് മുന്‍പ് തന്നെ യാത്രക്കാരിയുടെ ജീവന് നഷ്ടമായിരുന്നു.
യാത്രക്കാരിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ഇത്തിഹാദ് പ്രസ്താവനയില്‍ അറിയിച്ചു.
വിമാനത്തിലെ മറ്റു യാത്രക്കാരുമായി വിമാനം മോസ്കോയില്‍ നിന്ന് 11.15 (പ്രാദേശിക സമയം) ന് പുറപ്പെട്ട് 13.35 (പ്രാദേശിക സമയം) ന് ചിക്കാഗോയില്‍ എത്തിച്ചേരുമെന്നും കമ്പനി അറിയിച്ചു.
Post Your Comments