ഹൈദരാബാദ്: ഇന്ത്യന്‍ സര്‍ക്കാരുകളില്‍ പലതും നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടെന്ന വാര്‍ത്ത തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ മോദി സര്‍ക്കാരിന്റെ കയ്യിലുള്ള രേഖകളിലെ ചില വിവരങ്ങളില്‍ 1945 ആഗസ്റ്റ് 18 ന് ശേഷവും നേതാജി ജീവിച്ചിരുന്നെന്ന് സൂചിപ്പിക്കുന്നു
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഫയലില്‍ നേതാജിയുടെ സംഭാഷണം അടങ്ങിയ ചില കാര്യങ്ങളാണ് ഉള്ളത്. ഇതില്‍ 1945 ഡിസംബര്‍ 26 തീയതിയിലുള്ള ആദ്യ സംപ്രേഷണത്തില്‍ താന്‍ വന്‍ ലോകശക്തികളിലൊന്നിലാണ് ഇപ്പോള്‍ ഉള്ളതെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയ്ക്ക് വേണ്ടി തന്റെ ഹൃദയം ദാഹിക്കുകയാണ്. മൂന്നാം ലോകയുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ താന്‍ ഇന്ത്യയിലേക്ക് പോകും. ഇത് പത്തു വര്‍ഷത്തിനകമോ അതിനു മുമ്പോ ആയിരിക്കുമെന്നും പറയുന്നു.1946 ജനുവരി 1 ന് നടക്കുന്ന രണ്ടാം സംപ്രേഷണത്തില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടണമെന്നു നേതാജി പറയുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്വം തകരും അവര്‍ ഇന്ത്യയ്ക്ക സ്വാതന്ത്ര്യം നല്‍കേണ്ടി വരും. അക്രമരഹിതമായി ഇന്ത്യയെ മോചിപ്പിക്കാനാകില്ല. എന്നിരുന്നാലും താന്‍ മഹാത്മാഗാന്ധിയെ ബഹുമാനിക്കുന്നെന്നും നേതാജി പറയുന്നു. 1946 ഫെബ്രുവരിയിലേതാണ് മൂന്നാമത്തെ സംപ്രേഷണം. ജപ്പാനില്‍ എത്തിയതിന് ശേഷം ഇത് മൂന്നാം തവണയാണ് ഇന്ത്യയിലെ സഹോദരങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഇംഗ്ളണ്ട് പ്രധാനമന്ത്രി പെതിക്ക് ലോറന്‍സിനെയും മറ്റു രണ്ടുപേരെയും ഇന്ത്യയിലേക്ക് അയയ്ക്കുന്നുണ്ട്. ഇത് ഇന്ത്യന്‍ രക്തത്തെ ഊറ്റിക്കുടിക്കുന്ന ബ്രിട്ടീഷ്‌സാമ്രാജ്യത്വം സ്ഥിരീകരിക്കാനുള്ള മറ്റൊരു തന്ത്രം എന്നതല്ലാതെ മറ്റൊന്നായി കാണുന്നില്ലെന്നും പറയുന്നു.
ഇതിന് പുറമേ 1946 ജൂലൈ 22 ന് ഗാന്ധിജിയുടെ സെക്രട്ടറിമാരില്‍ ഒരാളായ ഖുര്‍ഷിദ് നവറോജി ലൂയിസ് ഫിഷറിന് അയച്ച കത്തിന്റെ പകര്‍പ്പും സമാനമായ ചില സൂചനകളുണ്ട്. ഐ.എന്‍.എ യോട് ഇന്ത്യന്‍ സൈന്യം ഹൃദയംഗമായി സഹതപിക്കുന്നെന്നും റഷ്യയുടെ സഹായത്തോടെ ബോസ് എത്തിയാല്‍ അതിന് ഗാന്ധിജിയോ നെഹ്രുവോ കോണ്‍ഗ്രസോ കാരണമായിരിക്കുമെന്നു പറയുമെന്നും പറയുന്നുണ്ട്.
നേതാജി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന വിഷയം ബ്രിട്ടീഷ് സര്‍ക്കാരും വിശ്വസിച്ചിരുന്നില്ലെന്ന് കരുതാന്‍ കഴിയുന്ന തെളിവുകളുണ്ട്.
1945 ഒക്ടോബറില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള ചില ചര്‍ച്ചകള്‍ നടത്തിയിരുന്നതായും യുദ്ധാനന്തരം ബോസിനെ എന്തുചെയ്യണമെന്ന കാര്യത്തിലുള്ള ചര്‍ച്ചകളുടെ രഹസ്യവിവരം ബ്രിട്ടീഷ് ക്യാബിനറ്റ് ഇന്ത്യന്‍ വൈസ്രോയി വേവല്‍ പ്രഭുവിന് അയയ്ക്കുകയും ചെയ്തിരുന്നു.ബ്രിട്ടീഷ് സൈന്യത്തിലെ രഹസ്യാന്വേഷണ വിഭാഗം ബോസിന്റെ വിമാനാപകടം സംബന്ധിച്ച കാര്യം അറിയിച്ചതിന്റെ വിവരം അന്ന് ദക്ഷിണപൂര്‍വ്വ കമാന്ററായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ഡയറിയിലും രേഖപ്പെടുത്തിയിട്ടുണ്ട്. ബര്‍മ്മയില്‍ നിന്നും വിമാന മാര്‍ഗ്ഗം പോകാന്‍ തയ്യാറാകുമ്പോള്‍ അദ്ദേഹത്തോട് തുടരാന്‍ ജപ്പാന്‍ ആവശ്യപ്പെടുന്നതിന്റെ ഒരു സന്ദേശം ചൈന പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Post Your Comments