ഇറ്റാര്‍സി : അനുവാദമില്ലാതെ കുപ്പിയിലെ വെള്ളം കുടിച്ചതിന് ട്രെയിന്‍ ജനാലയില്‍ തലകീഴായി കെട്ടിത്തൂക്കി യുവാവിന് മര്‍ദ്ദനം. മാര്‍ച്ച് 25ന് ഇറ്റാര്‍സി-ജബല്‍പ്പൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പാറ്റ്‌ന-മുംബൈ പാടലിപുത്ര എക്‌സ്പ്രസില്‍ സുമിത് കാച്ചി(25)ക്കാണ് മര്‍ദ്ദനമേറ്റത്.
സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വിക്കി(24), രവി(25), ബല്‍റാം (24) എന്നിവരാണ് അറസ്റ്റിലായത്. പാറ്റ്‌നയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇവര്‍. പരീക്ഷക്കായി മുംബൈയിലേയ്ക്ക് പോകുകയായിരുന്നു ഇവര്‍. പ്രതികള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയ ശേഷം സുമിത് കാച്ചിയെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു. നാല് മണിക്കൂറോളം സുമിത് ഈ നിലയില്‍ യാത്ര ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Post Your Comments