IndiaNews

1984 സിഖ്-വിരുദ്ധ കലാപത്തിന്‍റെ നിസ്സാരവത്കരണം: കനയ്യയെ തള്ളിപ്പറഞ്ഞ്‌ സഹപ്രവര്‍ത്തകര്‍

1984-ലെ സിഖ്-വിരുദ്ധ കലാപം കോപാകുലരായ ജനങ്ങളുടെ രോഷപ്രകടനം മാത്രമാണെന്നു പറഞ്ഞ് പ്രസ്തുത കലാപത്തെ നിസ്സാരവത്കരിക്കാനുള്ള ജെ.എന്‍.യു.എസ്.യു പ്രസിഡന്‍റ് കനയ്യ കുമാറിന്‍റെ ശ്രമം വിവാദമായതോടെ കനയ്യയെ തള്ളിപ്പറഞ്ഞ്‌ സഹപ്രവര്‍ത്തകര്‍ രംഗത്തെത്തി. കനയ്യയുടെ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (അയ്സ) സഹപ്രവര്‍ത്തകയും കനയ്യയുടെ വലംകയ്യുമായ ജെ.എന്‍.യു.എസ്.യു വൈസ് പ്രസിഡന്‍റ് ഷെഹ്ലാ റഷീദ് ഉള്‍പ്പെടെയുള്ളരാണ് കനയ്യയ്ക്കെതിരെ പ്രതികരിച്ചത്.

“സിഖ്-വിരുദ്ധ കലാപത്തിലെ കോണ്‍ഗ്രസ് ഗവണ്മെന്‍റിന്‍റെ പങ്കിനെ പ്രതിരോധിക്കേണ്ട കാര്യം ഒരു ഇടത് നേതാവിനില്ല. ഈ വിഷയത്തില്‍ രാഹുല്‍ഗാന്ധിക്ക് പോലും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ കഴിയില്ല,” അയ്സ പ്രസിഡന്‍റ് സുചേതാ ഡേ പറഞ്ഞു.

“1984 കലാപം ഗവണ്മെന്‍റ് അസൂത്രിതമല്ല മറിച്ച് ജനങ്ങളുടെ രോഷപ്രകടനം ആണെന്ന് പറയുന്നത് സിഖ് കൂട്ടക്കൊലയെ “ഒരു വന്മരം വീഴുമ്പോള്‍ ചുറ്റുമുള്ള കുറ്റിച്ചെടികളും ഇല്ലാതാകും” എന്ന സിദ്ധാന്തം ഉപയോഗിച്ച് ന്യായീകരിക്കുന്നതിന് തുല്യമാണ്,” ഷെഹ്ലാ റഷീദ് പറഞ്ഞു.

“1984 കലാപത്തില്‍ അകപ്പെട്ട സിഖ് സമൂഹം നമ്മുടെ പിന്തുണ തീര്‍ച്ചയായും അര്‍ഹിക്കുന്നു. അവരുടെ ദുരിതങ്ങളെ നിസ്സാരവത്കരിക്കുന്ന എല്ലാവിധ അഭിപ്രായപ്രകടനങ്ങളില്‍ നിന്നും നാന്‍ പിന്തിരിയണം. ഗുജറാത്ത് കലാപത്തെപ്പോലെ തന്നെ ഹാഷിംപുര, സിംഗൂര്‍-നന്ദിഗ്രാം കലാപങ്ങളേയും നമ്മള്‍ അപലപിക്കണം.,” ഷെഹ്ല അഭിപ്രായപ്പെട്ടു.

“നാം ഒരിക്കലും 1984 കലാപത്തെ ക്ഷമയോടെ വീക്ഷിക്കരുത്, അതിനെ ഐകകണ്ഠേന അപലപിക്കുകയാണ് വേണ്ടത്,’ കനയ്യയുടെ അഭിപ്രായങ്ങളോട് വിയോജിച്ചു കൊണ്ട് ഷെഹ്ല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button