ഗുവാഹട്ടി: ആസാം നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സഖ്യകക്ഷികളും ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സര്‍വെ. എബിപി ന്യൂസ്-നീല്‍സണ്‍ നടത്തിയ അഭിപ്രായ സര്‍വെയിലാണ് ബി.ജെ.പിയും സഖ്യകക്ഷികളും 78 സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് 36,എ.യു.ഡിഎഫ് 10, മറ്റുള്ളവര്‍ 2 എന്നിങ്ങനെയാണ് സര്‍വെയിലെ കക്ഷിനില. എന്നാല്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ ് ആദ്യനിരയില്‍ നിന്ന് പിന്തള്ളപ്പെട്ടുവെന്നാണ് അഭിപ്രായ സര്‍വ്വെയില്‍ പറയുന്നത്.
Post Your Comments