NewsIndia

ബീഹാറില്‍ മദ്യനിരോധനം, ലംഘിച്ചാല്‍ വധശിക്ഷ : ബില്‍ നിയമസഭയില്‍ കൊണ്ടുവരും

പാറ്റ്‌ന: ബീഹാറില്‍ മദ്യ നിരോധനം ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ നല്കുന്ന നിയമം കൊണ്ടുവരാന്‍ ബീഹാര്‍ മന്ത്രി സഭ ആലോചിക്കുന്നു.പുതിയ ബില്‍ അനുസരിച്ച് മദ്യം ഉണ്ടാക്കുകയോ വിതരണം ചെയ്യുകയോ ചെയ്താലും വധശിക്ഷ ലഭിക്കാം.ആദ്യഘട്ടത്തില്‍ പ്രാദേശികമായി നിര്‍മിക്കുന്ന മദ്യവും സ്‌പൈസ്ഡ് ലിക്വറുമാണ് നിരോധിക്കുന്നത്.തുടര്‍ന്ന് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും നിരോധിക്കും.

ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിക്കുന്നത്.3,650 കോടി രൂപയാണ് ബിഹാറിന് മദ്യത്തില്‍ നിന്നു വരുമാനമായി ലഭിച്ചിരുന്നത്.പക്ഷെ സംസ്ഥാന ഖജനാവിനെ കാര്യമായി ബാധിക്കുമെങ്കിലും മദ്യനിരോധനവുമായി മുന്നോട്ടു പോകാനാണ് നിതീഷ് കുമാറിന്റെ തീരുമാനം.ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തുറുപ്പുചീട്ടായിരുന്നു സമ്പൂര്‍ണ മദ്യനിരോദനം. അതുകൊണ്ട് തന്നെ സ്ത്രീകള്‍ നിതീഷിനു വോട്ടു ചെയ്യുകയും ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button