ഇസ്ലാമബാദ്:പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ അതോറിറ്റി വിവിധ മാധ്യമങ്ങള്ക്ക് നല്കിയ കര്ശന നിർദ്ദേശത്തിൽ പറയുന്നത് ഇന്ത്യൻ മാധ്യമങ്ങളെ പോലെ സ്വന്തം രാജ്യത്തെ ലോകത്തിനു മുന്നില് അപമാനിക്കരുതെന്നാണ്.ഇസ്ലാമബാദിലും കറാച്ചിയിലും നടന്ന സംഭവങ്ങളെ ഊതിപ്പെരുപ്പിച്ചു ലോകത്തിന്റെ മുന്നില് കാട്ടരുതെന്നും ഇന്ത്യൻ മാധ്യമങ്ങളെ പോലെ പ്രവർത്തിക്കരുതെന്നും ഉത്തരവിൽ പറയുന്നു. സമൂഹ മാധ്യമങ്ങളിൽ ഇതിനകം തന്നെ ഇത് വാര്ത്തയായി കഴിഞ്ഞിരിക്കുന്നു.
JNU രോഹിത് വെമൂല, ഹരിയാനയിലെ കുട്ടികളുടെ മരണം, UP യിലെ ദാദ്രി കൊലപാതകം ഇതെല്ലാം ലോകത്തിനു മുന്നില് ഇന്ത്യൻ മാധ്യമങ്ങൾ രാജ്യത്തെ അപമാനിക്കുന്നതിനു തുല്യമായായിരുന്നു ഉയര്ത്തിക്കാണിച്ചത് എന്നാണു ആക്ഷേപം ഉയർന്നത്.ഇത് ശരിവെക്കുന്നതാണ് പാകിസ്ഥാൻ പത്രങ്ങൾക്കു നല്കിയ ഈ ഉത്തരവിലൂടെ കാണാൻ കഴിയുന്നതെന്നും പരക്കെ അഭിപ്രായമുണ്ട്.
Post Your Comments