East Coast Special

വില കൊടുത്ത് വിഷം വാങ്ങിക്കുടിയ്ക്കേണ്ടതുണ്ടോ?

വേനല്‍കാലത്തെ ചുട്ടുപൊള്ളുന്ന ചൂടില്‍ പുറത്തിറങ്ങുമ്പോള്‍ ദാഹിച്ചു വലഞ്ഞാല്‍ തൊണ്ട നനയ്ക്കാന്‍ ആശ്രയിയ്ക്കുന്നത് എന്തിനെയാണ്?മിനറല്‍ വാട്ടര്‍ കുപ്പികള്‍ എന്ന ബോട്ടില്‍ഡ് ശുദ്ധജലത്തെ.

     എന്നാല്‍ നമ്മള്‍ വളരെ സുരക്ഷിതമായി കരുതുന്ന ‘മിനറല്‍ വാട്ടര്‍’ രാസവസ്തുക്കള്‍ ചേര്‍ത്ത് അണുമുക്തമാക്കുന്നതാണ് എന്ന് എത്ര പേര്‍ക്കറിയാം? അതായത് ഈ വെള്ളം സത്യത്തില്‍ വെള്ളം മാത്രമല്ല ഒരു രാസപാനീയം കൂടിയാണ് എന്ന് വേണമെങ്കില്‍ പറയാം.
ഈ വെള്ളത്തില്‍ അണുനാശിനി ആയി കാത്സ്യം ഹൈപ്പോക്ലോറേറ്റ്, വെള്ളം തെളിയാന്‍ ‘ആലം’ അഥവാ ഡബിള്‍ സല്‍ഫേറ്റുകള്‍, സോഡിയം ഹൈഡ്രോക്‌സൈഡ് അഥവാ കാസ്റ്റിക് സോഡാ തുടങ്ങിയവയാണുപയോഗിക്കുന്നത്. മാത്രമല്ല, അണുനാശിനി ആയി ഉപയോഗിക്കുന്ന ക്ലോറിന്‍റെ അളവ് പലപ്പോഴും അനുവദനീയ അളവിലും കൂടിയനിലയിലുമാണ്.അപ്പോള്‍ ക്ലോറിന്‍ അംശം ടെസ്റ്റില്‍ കിട്ടാതിരിക്കാന്‍ ഒരു രാസപദാര്‍ത്ഥം ചേര്‍ക്കും. അതിനു ഡ്രിങ്കിങ് വാട്ടര്‍ കമ്പനികളില്‍ വിളിക്കുന്ന പേര് ‘ഗ്രാം ആസിഡ്’ എന്നാണ്.മഴക്കാലത്ത് കലങ്ങികിടക്കുന്ന കമ്പനിയുടെ കിണര്‍ വെള്ളം തെളിയാന്‍ ഒരു നിഷ്‌കര്‍ഷയും ഇല്ലാതെ ആണ് ആലം ചേര്‍ക്കുന്നത്.
            മുകളില്‍ പറഞ്ഞിരിക്കുന്ന ഓരോ രാസപദാര്‍ത്ഥങ്ങളും നമുക്ക് രോഗങ്ങള്‍ സമ്മാനിക്കാന്‍ ശേഷി ഉള്ളതാണ്. രാസപരിശോധനയും, ബയോളജിക്കല്‍ ടെസ്റ്റും കഴിഞ്ഞു പുറത്തുവിടുന്ന ഈ വെള്ളം ഗുണനിലവാരം ഉറപ്പുവരുത്താന്‍ മാര്‍ക്കറ്റില്‍ നിന്നും സാമ്പിള്‍ എടുത്തു ടെസ്റ്റ് ചെയ്യേണ്ടത് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആണ്. എല്ലാ കുപ്പി വെള്ളത്തിനും മുകളില്‍ കാണാം 14543 എന്നൊരു ലേബല്‍. അതാണ് കുപ്പിവെള്ളനിര്‍മ്മാണത്തിനുള്ള ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്.
പുറത്തുപോകുമ്പോള്‍ വെള്ളം വീട്ടില്‍ നിന്നും കൊണ്ടുപോകുന്നതാണു നല്ലത്.അതുകൊണ്ടുപോകാന്‍ പ്ലാസ്റ്റിക് കണ്ടൈനര്‍ എടുത്താല്‍ അത് ഫുഡ്‌ഗ്രേഡ് പ്ലാസ്റ്റിക് ആണെന്ന് ഉറപ്പുവരുത്തുന്ന കാര്യത്തിലും ശ്രദ്ധവേണം.
             കുപ്പിവെള്ളത്തിന്റെ രാസഘടനയുടെ കാര്യത്തില്‍ അധികൃതര്‍ പ്രത്യേക ശ്രദ്ധ വയ്ക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. എന്തായാലും കുപ്പിവെള്ളം വാങ്ങിക്കുടിക്കുംമുമ്പു രണ്ടുവട്ടം ആലോചിക്കുക.
    പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ശുദ്ധജലത്തില്‍ മനുഷ്യന് ആവശ്യമായ എല്ലാമുണ്ടായിരുന്നു.എന്നാല്‍ അത് മുഴുവന്‍ മലിനമാക്കിയിട്ടാണു വില കൊടുത്തു വെള്ളവും ഒപ്പം രോഗങ്ങളും മനുഷ്യന്‍ വാങ്ങി കൂട്ടുന്നത്. 40 വര്‍ഷം മുന്‍പ് വെള്ളം കുപ്പിയിലാക്കി വില്‍ക്കാന്‍ കഴിയുന്ന ഒന്നാണ് എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുമായിരുന്നില്ല.ഇപ്പോള് ശുദ്ധവായു വരെ പണംകൊടുത്തു വാങ്ങിക്കേണ്ട അവസ്ഥയാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രകൃതി സൗജന്യമായി നല്‍കിയ അനുഗ്രഹങ്ങള്‍ ദുരാഗ്രഹം കൊണ്ട് ചൂഷണം ചെയ്തും ദുരുപയോഗം ചെയ്തും നശിപ്പിക്കുന്ന മനുഷ്യര്‍ ഇനി എന്നു പാഠം പഠിക്കും.ചൂടും മലിനീകരണവും കൂടുന്നത് ഓരോ വേനലിലും വ്യക്തമായി അറിയാനുണ്ട്.ഓക്സിജന്‍ പാര്‍ലര്‍കള്‍ക്ക് മുന്നില്‍ നമ്മള്‍ ക്യൂ നില്‍ക്കുന്ന കാലം വിദൂരമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button