ജവഹര്‍ലാല്‍ നെഹ്രു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് (ജെ.എന്‍.യു.എസ്.യു) കനയ്യ കുമാര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നതിന്‍റെ വ്യക്തമായ സൂചനകള്‍ നല്‍കിക്കൊണ്ട് 2002 ഗുജറാത്ത് കലാപത്തെ ഗവണ്മെന്‍റ് സഹായത്തോടെ ആസൂത്രണം ചെയ്യപ്പെട്ട ഒന്നായും, 1984 സിഖ് കലാപത്തെ കോപാകുലരായ ആളുകളുടെ രോഷപ്രകടനമായി നിസ്സാരവത്കരിക്കുകയും ചെയ്തുകൊണ്ട് രംഗത്തെത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹിറ്റ്ലറെപ്പോലെ രാജ്യത്തെ ബുദ്ധിജീവികളുടെ പിന്തുണയില്ലെന്നും ആരോപണം ഉന്നയിച്ച കനയ്യ കുമാര്‍ അതിനാലാണ് യൂണിവേഴ്സിറ്റികളെ അക്രമത്തിനുള്ള വേദികളാക്കി മാറ്റുന്നതെന്ന നിലപാടും ആവര്‍ത്തിച്ചു.
ഇന്ന്‍ പൊതുവില്‍ ഉള്ള അവസ്ഥ “ഇസ്ലാമോഫോബിയ”യുടേതാണെന്നും കനയ്യ പറഞ്ഞു. “തീവ്രവാദം, തീവ്രവാദി തുടങ്ങിയ വാക്കുകള്‍ കേള്‍ക്കുമ്പോഴെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഒരു മുസ്ലീമിന്‍റെ മുഖമാണ്. അതാണ് ഇസ്ലാമോഫോബിയ,” കനയ്യ പറഞ്ഞു.
അന്തരിച്ച ചരിത്രകാരന്‍ ബിപന്‍ ചന്ദ്രയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “ജഷ്ന്‍-എ-ആസാദി’ ഉത്സവത്തില്‍ “സ്വാതന്ത്ര്യത്തിന്‍റെ ശബ്ദങ്ങള്‍’ എന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് കനയ്യ ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.
Post Your Comments