വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഇനി മുതല്‍ ഹെല്‍മറ്റ് ഫ്രീ ആയി നല്‍കണമെന്ന് തീരുമാനം.ഐ എസ് ഐ നിലവാരമുള്ള ഹെല്‍മറ്റുകള്‍ ആണ് നല്‍കേണ്ടത്.
ഇരുചക്രവാഹനങ്ങളുടെ അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനാലാണ് ഈ തീരുമാനം.ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത വാഹന നിര്‍മ്മാതാക്കളുടെ യോഗത്തിലാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്.
ഇരുചക്രവാഹനങ്ങള്‍ക്കുള്ള നമ്പര്‍ പ്ലെയ്റ്റ്,സാരി ഗാര്‍ഡ്,ക്രാഷ് ഗാര്‍ഡ്,റിയര്‍ വ്യൂ മിറര്‍,പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി തുടങ്ങിയവയും ഇനി മുതല്‍ പ്രത്യേക വില ഈടാക്കാതെ സൌജന്യമായി നല്‍കണമെന്ന് നിര്‍ദേശം നല്കി.ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കും.
വാഹനനിര്‍മ്മാതാവിന്റെ അഭിപ്രായപ്രകാരമല്ലാതെ ഇഷ്ടമുള്ള ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കാനും ഉപഭോക്താവിന് അവകാശമുണ്ടായിരിയ്ക്കും.
Post Your Comments