ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഹെല്‍മറ്റില്‍ ദേശീയ പതാക ഒട്ടിയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും അത് തടയണമെന്നും ആവശ്യം. സാമൂഹ്യപ്രവര്‍ത്തകനായ പി. ഉല്ലാസാണ് പരാതി നല്‍കിയത്. താരങ്ങള്‍ ഹെല്‍മറ്റില്‍ ദേശീയ പതാകയുടെ സ്റ്റിക്കര്‍ പതിക്കുന്നത് തടയണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഇയാള്‍ മൊഹാലി പോലീസില്‍ പരാതി നല്‍കി.
നേരത്തെ ഇന്ത്യ-പാകിസ്താന്‍ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ ബോളിവുഡ് താരം അമിതാബ് ബച്ചന്‍ ദേശീയ ഗാനം തെറ്റിച്ചു പാടിയത് പുറത്തുകൊണ്ടുവന്നതും ഉല്ലാസാണ്.
ഹെല്‍മറ്റില്‍ ദേശീയ പതാകയുടെ സ്റ്റിക്കര്‍ പതിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇതിലൂടെ ദേശവികാരം വ്രണപ്പെടുത്തുകയാണ് താരങ്ങള്‍ ചെയ്യുന്നത്. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടു വന്നിരുന്നതായി ഉല്ലാസ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ധോണിയോട് പറഞ്ഞത്. തന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ദേശീയ പതാക പതിപ്പിച്ച ഹെല്‍മറ്റ് ഉപയോഗിക്കുന്നത് ധോണി അവസാനിപ്പിച്ചതായും ഉല്ലാസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments