കൊറിയര്‍ ബോക്‌സിനുള്ളില്‍ പൂച്ച കുടുങ്ങിയത് എട്ട് ദിവസം. ഡി.വി.ഡികള്‍ അടങ്ങിയ പെട്ടിയിലാണ് അബദ്ധത്തില്‍ പൂച്ച കയറിക്കൂടിയത്. അത് അറിയാതെ കൊറിയര്‍ അയച്ചയാള്‍ പാക്കറ്റ് അടയ്ക്കുകയായിരുന്നു.
തെക്കു പടിഞ്ഞാറന്‍ ഇംണ്ടിലെ കോണ്‍വാളിലാണ് സംഭവം. വെസ്റ്റ് സസക്‌സിലേക്ക് അയച്ച ഡി.വി.ഡികള്‍ അടങ്ങിയ ബോക്‌സിലാണ് പൂച്ച പെട്ടത്.ഭക്ഷണവും വെള്ളവുമില്ലാതെ ബോക്‌സില്‍ പെട്ടുപോയ പൂച്ചയെ എട്ട് ദിവസത്തിന് ശേഷമാണ് പുറത്തെത്തിച്ചത്. അവശനിലയിലായ പുച്ചയെ മൃഗസംരക്ഷകരായ ആര്‍.എസ്.പി.സി.എ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. തുടര്‍ന്ന് പൂച്ചയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന മൈക്രോ ചിപ്പിലൂടെ ഉടമയായ ജൂലി ബഗോട്ടിനെ കണ്ടെത്തി.
Post Your Comments