ലോക ടി-20യിലെ അതീവ നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യ ഇന്ന് മൊഹാലിയില്‍ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ഇന്നത്തെ മല്‍സരത്തില്‍ ആര് ജയിക്കും? ഇതാണ് ക്രിക്കറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവരെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. എന്നാല്‍ ഇന്ന് ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പ്പിക്കില്ല എന്ന് ഉറപ്പിച്ച് അങ്ങ് പറഞ്ഞാലോ? ക്രിക്കറ്റിലെ കണക്കും ചരിത്രവും ഈ വാദത്തിന് നല്‍കുന്ന കൃത്യമായ പിന്‍ബലമുണ്ട്. ഇതാ അത്തരത്തില്‍ അഞ്ച് കാര്യങ്ങള്‍…
1, ഇന്ത്യയ്‌ക്കെതിരെ ഇന്ത്യയില്‍വെച്ച് അന്താരാഷ്ട്ര ടി-20യില്‍ ഒരു കളിയും ജയിക്കാന്‍ ഇതുവരെ ഓസ്‌ട്രേലിയയ്ക്ക് സാധിച്ചില്ല. 2007 മുതല്‍ രണ്ടുതവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടയത്. രണ്ടുതവണയും ഇന്ത്യയാണ് വിജയിച്ചത്.
2, ടി-20യില്‍ ഇന്ത്യ ഏറ്റവുമധികം കളികള്‍ ജയിച്ചത് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്. 12 മല്‍സരങ്ങളില്‍ എട്ടെണ്ണത്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകള്‍ക്കെതിരെ ഇന്ത്യ ആറു കളികള്‍ വീതം ജയിച്ചിട്ടുണ്ട്.
3, ഓസ്‌ട്രേലിയയ്‌ക്കെതിരെ ടി-20 പരമ്പര തൂത്തുവാരിയ ഏക ടീം ഇന്ത്യയാണ്.
4, ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട മല്‍സരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ളത് വിരാട് കൊഹ്‌ലിയാണ്, 319 റണ്‍സാണ് കൊഹ്‌ലി നേടിയിട്ടുള്ളത്. അടുത്തിടെ നടന്ന ടി-20 പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന കൊഹ്‌ലി മൂന്നു കളികളില്‍നിന്ന് 199 റണ്‍സാണ് അടിച്ചുകൂട്ടിയത്. കൊഹ്‌ലി തന്നെയാണ് ഇന്നത്തെ മല്‍സരത്തിലും ഇന്ത്യന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നതും. അടുത്തകാലത്ത് ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച ഫോം നിലനിര്‍ത്തിയിട്ടുള്ള കൊഹ്‌ലി ഇന്നും തിളങ്ങുമെന്നും ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുമെന്നും പ്രതീക്ഷിക്കാം…
5, ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തിയിട്ടുള്ള അശ്വിനാണ്. 2014ലെ ലോക ടി-20യില്‍ ധാക്കയില്‍ വെച്ച് അശ്വിന്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങിയാണ് നാലു ഓസീസ് വിക്കറ്റുകള്‍ പിഴുതത്. ആ മികവ് അശ്വിന്‍ ഇന്നും തുടര്‍ന്നാല്‍ ഓസ്‌ട്രേലിയയെ ഇന്ത്യയ്ക്ക് തോല്‍പ്പിക്കാനാകും.
Post Your Comments