ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി അറേബ്യ സന്ദര്‍ശനത്തില്‍ പ്രവാസികള്‍ പങ്കെടുക്കുന്ന പൊതുയോഗം ഉണ്ടാകില്ല. ആഗസ്റ്റില്‍ യു.എ.ഇ സന്ദര്‍ശിച്ചപ്പോള്‍ പ്രവാസി ഇന്ത്യാക്കാരുടെ വന്‍സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു.
ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളിലാണ് പ്രധാനമന്ത്രി സൗദി സന്ദര്‍ശിക്കുന്നത്. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍-സൗദിന്റെ ക്ഷണം സ്വീകരിച്ചാണിത്. സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാരാണ്. എങ്കിലും അവിടെ മറ്റു രാജ്യങ്ങളിലേതു പോലെ പൊതു സമ്മേളനം ഉണ്ടാകില്ല. പകരം അംബാസഡര്‍ നടത്തുന്ന വിരുന്നു മാത്രമായിരിക്കും പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടി. വിരുന്നില്‍ പ്രധാനമന്ത്രി ഏതാനും പ്രവാസികളെ കാണും.
ഭീകരാക്രമണം ഉണ്ടായെങ്കിലും ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് 30 ന് ബ്രസ്സല്‍സിലെത്തുന്ന പ്രധാനമന്ത്രി നേരത്തെ നിശ്ചയിച്ചതു പോലെ പ്രവാസികളുടെ പൊതുയോഗത്തെ അഭിസംബോധന ചെയ്യും. ബെല്‍ജിയത്തില്‍ 12,000-ത്തോളം ഇന്ത്യാക്കാരുണ്ട്. ഇവരില്‍ 5000 പേര്‍ സമ്മേളനത്തില്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments