കൊല്‍ക്കത്ത : പ്രണയാഭ്യര്‍ത്ഥന നിരസിച്ച ഒന്‍പതാം ക്ലാസുകാരിയായ വോളിബോള്‍ താരത്തെ 19 വയസുകാരന് വെട്ടിക്കൊന്നു. കൊല്‍ക്കത്തയിലെ ബറാസത്തിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സംഗീത എയ്ച് എന്ന ടീനയെയാണ് ആണ് യുവാവ് കൊലപ്പെടുത്തിയത്.
മറ്റു വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം സ്കൂള്‍ ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടു നില്‍ക്കെ 19കാരനായ സുബ്രതാ സിംഗ് എന്ന യുവാവ് സംഗീതയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്ന. എന്നാല്‍, അഭ്യര്‍ത്ഥന നിരസിച്ച സംഗീതയെ ആക്രമിക്കാന്‍ ശ്രമിച്ചു. ശരീരത്തില്‍ നിരവധി തവണ വെട്ടിയ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ സംഗീതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പരിശീലകനായ സ്വപ്ന ദാസ് സംഗീതയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഗ്രൗണ്ടില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി വീട്ടിലേക്ക് ഓടിയ സംഗീതയെ പിന്തുടര്‍ന്ന യുവാവ് വെട്ടിവീഴ്ത്തി. ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ ബോധം കെട്ട് വീണു. പ്രതിയുടെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ നിന്നും ലഭിച്ചതായും എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
Post Your Comments