NewsInternational

ബ്രസല്‍സ് ഭീകരാക്രമണം: രക്ഷാപ്രവര്‍ത്തനത്തില്‍ സുപ്രധാന നേട്ടവുമായി ഇന്ത്യ

ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് ബെല്‍ജിയന്‍ തലസ്ഥാന നഗരിയില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ വിജയകരമായി നാട്ടില്‍ തിരികെയെത്തിച്ചു.

ജെറ്റ് എയര്‍വെയ്സിന്‍റെ വിമാനങ്ങളില്‍ 423 ഇന്ത്യാക്കാരാണ് ഡല്‍ഹി, മുംബൈ, കാനഡയിലെ ടൊറന്‍റോ എന്നിവടങ്ങളിലെ സ്വന്തം സുരക്ഷിത സ്ഥാനങ്ങളിലേക്ക് തിരികെടിയെത്തിയത്.

തിരികെ സ്വന്തം മാതൃഭൂമിയുടെ സുരക്ഷിതത്വത്തിലേക്ക് പറന്നിറങ്ങിയവരില്‍ ചിലര്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്‍റെ ഓര്‍മ്മയില്‍ വിതുമ്പുന്നുണ്ടായിരുന്നു. ചിലര്‍ പുഞ്ചിരിയോടെയാണ് എയര്‍പോര്‍ട്ടില്‍ നിന്ന് വെളിയിലേക്കെത്തിയത്.

വിമാനത്താവളങ്ങള്‍ക്ക് വെളിയില്‍ കാത്തുനിന്ന പ്രിയപ്പെട്ടവരെ ആശ്ലേഷിച്ചു കൊണ്ടായിരുന്നു എല്ലാവരും മടങ്ങിവരവിനന്‍റെ ആഹ്ലാദം പങ്കിട്ടത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെയും സുഷമാ സ്വരാജിന്‍റെയും മറ്റൊരു നയതന്ത്രവിജയമായി ബ്രസല്‍സ് രക്ഷാദൌത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button