Technology

പറക്കാന്‍ റെഡിയായി ലോകത്തിലെ ഏറ്റവും വലിയ ആകാശക്കപ്പല്‍

എയര്‍ലാന്റര്‍ എന്ന ലോകത്തിലെ ഏറ്റവും വലിയ ആകാശയാനത്തിന്റെ അളവ് കേട്ടാല്‍ ഞെട്ടും. മുന്നൂറ് അടി നീളം, 143 അടി വീതി, 85 അടി ഉയരം. വിമാനത്തിന്റെയും ഹെലികോപ്റ്ററിന്റേയും എയര്‍ഷിപ്പിന്റേയും സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന ഈ ആകാശക്കപ്പല്‍ പറക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. വിനോദയാത്രകള്‍ക്കും ബിസിനസ് – സ്വകാര്യ യാത്രകള്‍ക്കുമായി ഉപയോഗിയ്ക്കുന്ന ഈ ആകാശക്കപ്പല്‍ ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എ 380 (240 അടി നീളം)നേക്കാള്‍ വലുതാണ്.

ഒമ്പതു മീറ്റര്‍ വീതിയും 11 മീറ്റര്‍ നീളവുമാണ് എയര്‍ലാന്‍ഡര്‍ 10 എന്ന് ഔദ്യോഗിക വിളിപ്പേരുള്ള ആകാശക്കപ്പലിന്റെ ചിറകുകള്‍ക്ക്. എയര്‍ലാന്‍ഡര്‍ 10ന്റെ രണ്ട് ചിറകുകളും ചേര്‍ത്തുവെച്ചാല്‍ ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലിപ്പം വരും. 1.3 ദശലക്ഷം ക്യുബിക് ഹീലിയമാണ് ട്രയല്‍ റണ്ണിന് മുമ്പ് ആകാശക്കപ്പലില്‍ നിറക്കുക. ഇത് 15 ഒളിംപിക് നീന്തല്‍കുളങ്ങള്‍ നിറയ്ക്കാന്‍ പര്യാപ്തമാണ്. കഴിഞ്ഞ നവംബറില്‍ തന്നെ ഹീലിയം നിറച്ച് ആകാശക്കപ്പല്‍ ഉയര്‍ത്തി നോക്കിയിരുന്നു. ഇനി നടക്കാന്‍ പോകുന്നത് എന്‍ജിനുകളടക്കം എല്ലാ ഭാഗങ്ങളും ഘടിപ്പിച്ച ശേഷമുള്ള പരീക്ഷണ പറക്കലാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലുതെങ്കിലും ഇതുവരെ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും വലിയ ആകാശക്കപ്പലെന്ന പദവി 1930ല്‍ ജര്‍മ്മനി നിര്‍മ്മിച്ച ഹിന്‍ഡെന്‍ബര്‍ഗിന്റെ പേരിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button