നൂറനാട് – അർച്ചന കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ അവസാന വർഷ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികളാണ് ഉയരങ്ങൾ കീഴടക്കാൻ ഉപകരണം കണ്ടിപിടിച്ചിരിക്കുന്നത് . എബിൽ ഐസക്ക് , അതുൽ ആണ്ട്രൂസ് , ഫെബിൻ സിറിയക്ക് , റിജു രാജ് എന്നിവരാണ് ഈ മിടുക്കന്മാർ . വാക്വം മോട്ടോറിൽ നിന്ന് ലഭിക്കുന്ന വാക്വം പ്രഷർ ഉപയോഗിച്ച് കെട്ടിടങ്ങളിലെ ഭിത്തികളിലൂടെ കയറാൻ നൂതന സാങ്കേതിക വിദ്യയാണ് ഇവർ വികസിപ്പിച്ചത് . വാക്വം അസിസ്റ്റട് ആൾറ്റിറ്റ്യൂട് സ്കെയിലിംഗ് ഡിവൈസ് ( വാസ് ഡി ) എന്നാണു എന്നാണു ഇതിന്റെ പേര് . 220 കിലോ ഭാരമുള്ള ഒരു വ്യക്തിക്ക് സമുദ്ര നിരപ്പിൽ നിന്ന് 2300 മീറ്റർ ഉയരത്തിൽ വരെ അനായാസം കയറാൻ സാധിക്കുമെന്ന് ഇവർ അവകാശപ്പെടുന്നു . ഗ്ലാസ്സ് , കോൺക്രീറ്റ് , അലൂമിനിയം , ഗ്രാനൈറ്റ് ,തടി എന്നീ പ്രതലങ്ങളിൽ കയറുകയും ,മെക്കാനിക്കൽ ,ഇലക്ട്രിക്കൽ ,പെയിന്റിംഗ് തുടങ്ങിയ ജോലികൾ ചെയ്യാൻ ചെയ്യാനും സാധിക്കും . വൈദ്യുതി,ബാറ്ററി ,ജനറേറ്റർ എന്നിവ ഉപയോഗിച്ചു ഇത് പ്രവർത്തിക്കാം . മെക്കാനിക്കൽ വിഭാഗം തലവനായ പ്രൊഫ,അഭിജിത് വി ആർ , അസി . പ്രൊഫ . വിനീത് വി എന്നിവരുടെ മേൽനോട്ടത്തിലാണ് വാസ് ഡി വികസിപ്പിച്ചത് .
Post Your Comments