കൊല്ലം : ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിലപാട് വ്യക്തമാക്കി നടന് കൊല്ലം തുളസി. ആരോഗ്യകാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് മത്സരരംഗത്ത് നിന്ന് പിന്മാറുകയാണെന്നാണ് കൊല്ലം തുളസി വ്യക്തമാക്കിയിരിക്കുന്നത്. കുണ്ടറ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായാണ് തുളസിയെ പരിഗണിച്ചിരുന്നത്.
കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിലും ശാസ്താംകോട്ടയിലും രണ്ട് ബി.ജെ.പി പരിപാടികളിലും തുളസി പങ്കെടുത്തിരുന്നു. താന്‍ വരും ദിവസങ്ങളില്‍ മണ്ഡലത്തില്‍ സജീവമായി ഉണ്ടാകുമെന്നും കേരളത്തിന്റെ ഭാവിയെ മാറ്റിമറിക്കുന്ന തിരഞ്ഞെടുപ്പാണിതെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മത്സരരംഗത്ത് നിന്ന് പിന്മാറുന്നതായി കൊല്ലം തുളസി പ്രഖ്യാപിച്ചത്. കുണ്ടറ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി കൊല്ലം തുളസിയെ ഇന്നോ നാളെയോ ബി.ജെ.പി നേതൃത്വം പ്രഖ്യാപിക്കാനിരിക്കെയാണ് കൊല്ലം തുളസിയുടെ പുതിയ തീരുമാനം.
Post Your Comments