ന്യൂഡെല്‍ഹി: യു.എ.ഇയുടെ പക്കല്‍ നിന്നും ദേശീയനിക്ഷേപ അടിസ്ഥാനസൗകര്യ നിധിയിലേക്ക് 7500-കോടി ഡോളറിന്‍റെ ദീര്‍ഘകാല നിക്ഷേപം സ്വീകരിക്കുന്നതിന് അവരുമായി ഒപ്പുവച്ച ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി.
റെയില്‍വേ, തുറമുഖം, റോഡ്, വിമാനത്താവളം, വ്യവസായ ഇടനാഴികള്‍, വ്യവസായ പാര്‍ക്കുകള്‍ തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പിനായാകും പ്രസ്തുത നിക്ഷേപം മുതല്‍ക്കൂട്ടാകുക.
പ്രധാനമന്ത്രി നരേന്ദ്രമോദി 2015 ഓഗസ്റ്റില്‍ യു.എ.ഇ സന്ദര്‍ശിച്ചപ്പോഴാണ് ഈ ധാരണാപത്രം ഒപ്പുവച്ചത്.
Post Your Comments