India

സോഷ്യല്‍ മീഡിയ്ക്കും ഇത്തവണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം

  സാമൂഹ്യമാധ്യമങ്ങള്‍ക്കും ഇത്തവണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാകുന്നു. തിരഞ്ഞെടുപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് സോഷ്യല്‍ മീഡിയയടക്കം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കലക്ടർമാരുടെ മുൻകൂർ അനുമതിയും വാങ്ങേണ്ടി വരും.

    സാമൂഹികമാധ്യമങ്ങള്‍ മികച്ച ഒരു പ്രചരണോപാധിയാണ് ഈ കാലഘട്ടത്തില്‍.എന്നാല്‍ സോഷ്യൽ മീഡിയകളും വെബ് സൈറ്റുകളും ഇലക്ട്രോണിക് മാധ്യമങ്ങളുടെ നിർവചനത്തിൽ ഉൾപ്പെടുന്നതിനാൽ തിരഞ്ഞെടുപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ മുൻകൂർ അനുമതി തേടണം. പ്രചരണാവശ്യങ്ങൾക്കായി ഇന്‍റർനെറ്റ് സേവനദാതാക്കൾക്ക് നല്‍കുന്ന പണവും സോഷ്യൽ മീഡിയകളിലും വെബ്സൈറ്റുകളിലും പ്രചാരണ വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നതിനുള്ള ചെലവുകളും ഇതിൽ ഉൾപ്പെടും. ഇതിന് പുറമെ കൂട്ട SMS , വോയ്സ് മെസേജ് സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി ഉപയോഗിക്കുന്നവരും കമ്മിറ്റിയുടെ മുൻകൂർ അനുമതി വാങ്ങണം.
   ജില്ലാ കലക്ടർമാർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ നോഡൽ ഓഫീസറുമായ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിക്കാവും ഇതിന്‍റെ ചുമതല. നവമാധ്യമങ്ങളിലെ പരസ്യങ്ങൾക്കുള്ള ചെലവുകളും തിര‍ഞ്ഞെടുപ്പ് ചെലവുകളുടെ പരിധിയിൽ ഉൾപ്പെടും. അതിനാൽ ഇവ വഴിയുളള പരസ്യങ്ങളുടെയും പ്രചാരണങ്ങളുടെയും വ്യക്തമായ കണക്കുകൾ സ്ഥാനാർത്ഥികളും പാർട്ടികളും ഹാജരാക്കുകയും വേണം.
വളരെ ആയാസ രഹിതമായ പ്രചരണോപാധിയായ സോഷ്യല്‍ മീഡിയയും നിയമനിയന്ത്രണവിധേയമാകുന്നത് സ്ഥാനാര്‍ത്ഥികള്‍ക്കും തലവേദനയായി മാറാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button