മുംബൈ: ശിവസേന നേതാവായിരുന്ന ബാല്‍ താക്കറെയെ വധിക്കാന്‍ ലഷ്‌കര്‍ ഇ ത്വയ്ബ പദ്ധതിയിട്ടിരുന്നതായി മുംബൈ ഭീകരാക്രമണ കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി.പദ്ധതി നടപ്പാക്കും മുന്‍പ് തന്നെ അതിന് ചുമതലപ്പെടുത്തിയിരുന്ന ആള്‍ സുരക്ഷാ സേനയുടെ പിടിയിലായെന്നും ഹെഡ്‌ലി മൊഴി നല്‍കി. എന്നാല്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. അമേരിക്കയിലെ ജയിലില്‍ കഴിയുന്ന ഹെഡ്‌ലി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴി നല്‍കിയത്.
ലഷ്‌കര്‍ ഇ ത്വയ്ബയുടെ നിര്‍ദ്ദേശ പ്രകാരം മുംബൈയിലെ ശിവസേന ഭവനില്‍ ഇയാള്‍ രണ്ട് തവണ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ലഷ്‌കര്‍ പ്രതിഫലം നല്‍കിയല്ല. പകരം താനാണ് ഇയാള്‍ക്ക് പണം നല്‍കിയതെന്നും. 70 ലക്ഷം പാകിസ്താന്‍ രൂപ ഇയാള്‍ക്ക് കൈമാറി എന്നും ഹെഡ്‌ലി മൊഴി നല്‍കി.
മുംബൈ ഭീകരാക്രമണ കേസില്‍ 35 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ഹെഡ്‌ലി.
Post Your Comments