ചണ്ഡിഗഢ് : പത്താന്‍കോട്ട് ആയുധധാരികള്‍ തട്ടിയെടുത്ത കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. പഞ്ചാബിലെ പഠാന്‍കോട്ട് ജില്ലയിലെ സുജന്‍പൂര്‍ നഗരത്തില്‍ ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. മൂന്നുപേരാണ് കാര്‍ തട്ടിയെടുത്തത്. രണ്ടുപേര്‍ തട്ടിയെടുത്ത കാറിലും മൂന്നാമന് ബൈക്കിലുമാണ് രക്ഷപെട്ടത്. പത്താന്‍കോട്ട് – ജമ്മു ദേശീയപാതയില്‍ പത്താന്‍കോട്ട് നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് സുജന്‍പൂര്‍.
മുന്‍പ് പഠാന്‍കോട്ട് വ്യോമതാവളം ആക്രമിച്ച ഭീകരരുടെ പക്കല്‍നിന്നു ലഭിച്ച കുറിപ്പില്‍ മാര്‍ച്ച് 29 എന്നു എഴുതിയിരുന്നതിനാല്‍ സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഡിസംബര്‍ 25ന് പാകിസ്ഥാനില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സന്ദര്‍ശിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴായിരുന്നു പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിനുനേരെ ആക്രമണമുണ്ടായത്.
പാര്‍ലമെന്റ് ആക്രണക്കേസിലെ പ്രതിയായിരുന്ന, കോടതി വധശിക്ഷ വിധിച്ച അഫ്സല് ഗുരുവിനെ തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ചാണ് ആക്രമണമെന്ന് അന്ന് തീവ്രവാദികള്‍ പറഞ്ഞിരുന്നു. സംഭവം അന്വേഷിക്കുന്ന പാക് സംഘം 29ന് പത്താന്‍കോട്ട് സന്ദര്‍ശിക്കാനിരിക്കെയാണ് മൂന്ന് ആയുധധാരികള്‍ ഒരു കാറുടമയെ ഭീഷണിപ്പെടുത്തി വാഹനവുമായി കടന്നത്.
Post Your Comments