IndiaNews

പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയത് പാകിസ്ഥാന്‍ : ഇന്ത്യക്ക് വ്യക്തമായ തെളിവ് ഇന്ത്യക്ക്

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനുള്ള പുതിയ തെളിവുകള്‍ അമേരിക്ക ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. ആക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാനില്‍ നിന്നാണെന്നതിനുള്ള തെളിവുകളാണ് അമേരിക്ക കൈമാറിയിരിക്കുന്നത്. കേസില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്‍.ഐ.ഐ തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ തെളിവുകള്‍ അമേരിക്ക കൈമാറിയത്.

ജെയ്‌ഷെ മുഹമ്മദിന്റെ ഫേസ്ബുക്ക് പേജിന്റെ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐ.പി) വിലാസവും ജെയ്‌ഷെ തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിന് വേണ്ടി പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ റഹ്മത് ട്രസ്റ്റിന്റെ വെബ്‌സൈറ്റിന്റെ ഐ.പി വിലാസവുമാണ് കൈമാറിയിരിക്കുന്നത്.
ജെയ്‌ഷെ തീവ്രവാദി കാഷിഫ് ജാനിന്റെ സുഹൃത്തുക്കളാണ് ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതെന്നും ഇതില്‍ നസീര്‍ ഹുസൈന്‍, ഹഫീസ് അബൂബക്കര്‍, ഉമര്‍ ഫാറൂഖ്, അബ്ദുല്‍ ഖയൂം എന്നീ കൊല്ലപ്പെട്ട നാലു തീവ്രവാദികളുടെ ചിത്രങ്ങള്‍ ഉണ്ടെന്നും അമേരിക്ക വ്യക്തമാക്കി.

പത്താന്‍കോട്ട് ആക്രമണം നടക്കുന്ന സമയത്ത് അല്‍ റഹ്മത് ട്രസ്റ്റിന്റെ വെബ്‌പേജില്‍ കറാച്ചിയില്‍ നിന്നുള്ള റാഫ ഇ ആം സൊസൈറ്റി മലീറിന്റെ വിലാസവും നല്‍കിയിരുന്നു. ഈവെബ്‌പേജുകളെല്ലാം പാകിസ്ഥാനില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും പത്താന്‍കോട്ട് ആക്രമണ സമയത്ത് പാകിസ്ഥാനില്‍ നിന്ന് തന്നെയാണ് വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നതെന്നും അമേരിക്ക വിശദീകരിച്ചു. ആക്രമണത്തിന് ശേഷം പഞ്ചാബ് പൊലീസിലെ എസ്.പി സല്‍വീന്ദര്‍ സിംഗിനെ തട്ടിക്കൊണ്ടു പോയതിന് ശേഷം ഭീകരര്‍ ഉപയോഗിച്ചിരുന്ന അതേ മൊബൈല്‍ നമ്പറുമായി ബന്ധപ്പെടുത്തിയിരുന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് ജാനും ഉപയോഗിച്ചത്. പാകിസ്ഥാനില്‍ മുല്ലാ ദാദുള്ള എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള നമ്പറിലേക്ക് ഭീകരര്‍ വിളിക്കുകയും ചെയ്തു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലികോം കമ്പനിയായ ടെലിനോര്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ആണ് ഈ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതെന്നും അമേരിക്ക വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button