ന്യൂഡല്‍ഹി: ബല്‍ജിയത്തിലെ ബ്രസല്‍സില്‍ ഉണ്ടായ സ്‌ഫോടനത്തിന് ശേഷം കാണാതായ ഇന്‍ഫോസിസ് ജീവനക്കാരന്‍ മെട്രോയില്‍ യാത്ര ചെയ്തിരുന്നതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മെട്രോയില്‍ യാത്ര ചെയ്തപ്പോഴാണ് അവസാനമായി ഇയാള്‍ ഫോണ്‍ ചെയ്തത്. ട്വിറ്ററിലൂടെ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ബംഗലുരു സ്വദേശിയും ഇന്‍ഫോസിസ് ജീവനക്കാരനുമായ രാഘവേന്ദ്രന്‍ ഗണേശിനെ തീവ്രവാദി ആക്രമണം ഉണ്ടായ ശേഷം കാണാതായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി രാഘവേന്ദ്രന്‍ ഇന്‍ഫോസിസിന്റെ ബ്രസല്‍സ് ക്യാമ്പസിലാണ് ജോലി ചെയ്യുന്നത്. രാഘവേന്ദ്രയെ കുറിച്ച അന്വേഷിക്കാന്‍ സഹോദരന്‍ ബ്രസല്‍സില്‍ എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബ്രസല്‍സിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 30 പേരാണ് കൊല്ലപ്പെട്ടത്. 300 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനിലുമാണ് സ്‌ഫോടനം ഉണ്ടായത്.
@SushmaSwaraj @ramvikas86 @IndEmbassyBru @anand_2000v madam check is there way to find out where was he when his cell had network ..
— SanjeevK (@SanjeevKandakur) 24 March 2016
Raghavendran Ganesh – We have tracked his last call in Brussels. He was travelling in the metro rail. @SanjeevKandakur @IndEmbassyBru
— Sushma Swaraj (@SushmaSwaraj) 24 March 2016
Post Your Comments