India

ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

ന്യൂഡല്‍ഹി : ഹോളിദിനമായ വ്യാഴാഴ്ച ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. മുന്‍ പാകിസ്താന്‍ പട്ടാളക്കാരന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഭീകരാക്രമണം നടത്താന്‍ ഇന്ത്യയിലേക്ക് കടന്നതായാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. പത്താന്‍കോട്ട് അതിര്‍ത്തിയില്‍ രവി നദി പാകിസ്താനിലേക്ക് ചേരുന്ന ഭാഗത്തുകൂടിയാണ് ഇവര്‍ നുഴഞ്ഞുകയറിയത്.

മുന്‍ പാക് പട്ടാളക്കാരനായ മുഹമ്മദ് ഖുര്‍ശിദ് ഖാന്‍ മുമ്പും അസമിലെത്തി തിരിച്ചുപോയിട്ടുണ്ട്. അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ ഭീതി വിതക്കാനാണ് ഭീകരരുടെ ശ്രമമെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ കരുതുന്നു. മുന്നറിയിപ്പിനെതുടര്‍ന്ന് ഡല്‍ഹി, അസം, പഞ്ചാബ് എന്നിവിടങ്ങളില്‍ കനത്ത ജാഗ്രത. ഫെബ്രുവരി 23ന് പത്താന്‍കോട്ട് വഴിയാണ് ഭീകരര്‍ എത്തിയതെന്നും ഹോട്ടലുകളും ആശുപത്രികളും ആക്രമിച്ചേക്കാമെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button