NewsInternational

ഷാര്‍ജയില്‍ പൊലിസിന്‍റെ വന്‍ വാഹന വേട്ട

ഷാര്‍ജ: നിയമാനുസൃത രേഖകളില്ലാതെ ഉപയോഗിച്ച 421 വാഹനങ്ങള്‍ ഷാര്‍ജ പൊലിസ് പിടികൂടി. മൂന്നുമാസത്തിനിടെയാണ് കാലാവധി കഴിഞ്ഞ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സ് പുതുക്കാതെയും നിരത്തിലിറങ്ങിയ ഇത്രയും വാഹനങ്ങള്‍ ഷാര്‍ജ പൊലിസ് പിടികൂടിയത്. വാഹനത്തിന്റെ ലൈസന്‍സ് പുതുക്കാതെ വാഹനമോടിക്കുന്നത് സുരക്ഷിതത്വത്തിനു ഭീഷണിയാണെന്ന് ഗതാഗത പട്രോളിങ് വിഭാഗം മേധാവി മേജര്‍ ഇബ്രാഹിം ബയാത് പറഞ്ഞു. വാഹനം ഗതാഗതയോഗ്യമാണോ എന്നു പരിശോധിക്കാതെയാണ് ഭൂരിഭാഗം പേരും ഓടിക്കുന്നത്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവരെ പിടികൂടാന്‍ നടത്തിവരുന്ന മിന്നല്‍ പരിശോധന തുടരും. വാഹന രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കാലാവധിക്കുശേഷം ഒരുമാസത്തെ അധികസമയം നല്‍കുന്നുണ്ടെന്നും ഇതു മതിയായ കാലയളവാണെന്നും തുടര്‍ന്നും റജിസ്‌ട്രേഷന്‍ പുതുക്കാതെ വാഹനമോടിക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തുമെന്നും അധികൃതര്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴയ്ക്കു പുറമേ ഏഴുദിവസം വാഹനം പിടിച്ചുവയ്ക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button