ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയുടെ തീയതി പിന്നീട് തീരുമാനിക്കും. വ്യാഴാഴ്ച ശ്രീനഗറില്‍ നടക്കുന്ന പി.ഡി.പി – ബിജെപി യോഗത്തില്‍ അവരെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കും. മെഹബൂബ നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ നിലനിന്ന തര്‍ക്കവിഷയങ്ങള്‍ പരിഹരിച്ചു.
മുഫ്തി മുഹമ്മദ് സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് മൂന്നു മാസമായി ജമ്മുകാശ്മീരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായിരുന്നു. മുഫ്തിയുമായി ബി.ജെ.പി ഉണ്ടാക്കിയ ധാരണകളില്‍ മാറ്റമുണ്ടാകരുതെന്ന് മെഹബൂബ ആവശ്യപ്പെട്ടിരുന്നു. ഇത് ഇരുപാര്‍ട്ടികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായി. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണം നീളുകയും ജനുവരി ഏഴുമുതല്‍ ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം നിലവില്‍വരികയും ചെയ്തു.
ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ് പി.ഡി.പിയുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പശ്‌നപരിഹാരമുണ്ടായില്ല. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും മെഹബൂബയും തമ്മില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു. തുടര്‍ന്നാണ് നരേന്ദ്ര മോദിയുമായി ചര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാവിലെ നടന്ന അരമണിക്കൂര്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments