തിരുവനന്തപുരം/കൊച്ചി: തിരുവനന്തപുരത്തും എറണാകുളത്തും ഷാഡോ പൊലീസ് നടത്തിയ വ്യത്യസ്ത പരിശോധനകളില്‍ വന്‍ കഞ്ചാവ് വേട്ട. എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ 22 കിലോ കഞ്ചാവ് ഷാഡോ പോലീസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ആരും അറസ്റ്റിലായിട്ടില്ലെന്നാണു വിവരം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.
തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷാഡോ പൊലീസ് നടത്തിയ കഞ്ചാവ് വേട്ടയില്‍ മൂന്ന് പേര് പിടിയിലായി. ഇവരില്‍ നിന്ന് ഏഴ് കിലോ കഞ്ചാവും പിടിച്ചെടുത്തു. ബീമാപള്ളി സ്വദേശി ഹക്കിം (40), തമിഴ്നാട് കമ്പം സ്വദേശി ജഗന്നാഥന് (38), വലിയതുറ സ്വദേശി സേവ്യര്‍ (50) എന്നിവരാണ് പിടിയിലായത്. ഹക്കിമിനെ ഫോര്‍ട്ട് സ്റ്റേഷന് പരിധിയില്‍ നിന്നും ജഗന്നാഥനെ മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നും സേവ്യറിനെ വലിയതുറയില്‍ നിന്നുമാണ് പിടികൂടിയത്. ഹക്കിം, ജഗന്നാഥ് എന്നിവരില്‍ നിന്ന് അഞ്ച് കിലോയും സേവ്യറില്‍ നിന്ന് രണ്ട് കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്കും മറ്റും 500, 200 രൂപ നിരക്കില്‍ കഞ്ചാവ് പൊതികള്‍ വിറ്റുവന്ന ഹക്കീമിനെ ഫോര്‍ട്ട് പൊലീസാണ് പിടികൂടിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ജഗന്നാഥനെ പിടികൂടിയത്.
Post Your Comments