തിരുവനന്തപുരം : ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും. കാട്ടായിക്കോണത്ത് സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ ആര്‍.എസ്.എസ് പ്രചാരകന്‍ അമല്‍ കൃഷ്ണയെ അമിത് ഷാ സന്ദര്‍ശിയ്ക്കും.
തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അമല്‍. അമിത് ഷാ ഒന്നരമണിക്കൂറോളം തിരുവനന്തപുരത്ത് ഉണ്ടാകും. തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രമുഖ നേതാക്കളുമായി അമിത്ഷാ സംവദിക്കും.
Post Your Comments