ന്യൂഡല്‍ഹി: ന്യൂസീലന്‍ഡ്-പാക്കിസ്താന്‍ മല്‍സരം കാണാന്‍ കശ്മീരികളുമെത്തിയെന്ന പാക്ക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിയുടെ പ്രസ്താവന വന്‍ വിവാദമാകുന്നു. പ്രസ്താവനക്കെതിരെ പ്രതിഷേധമുയര്‍ന്നതോടെ താക്കീതുമായി ബിസിസിഐ രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തരുതെന്ന് അഫ്രീദിയെ ബിസിസിഐ താക്കീത് ചെയ്തു.
രാഷ്ട്രീയപരമായി ശരിയല്ലാത്ത കാര്യങ്ങള്‍ പറയരുത്. ഒരു കളിക്കാരന്‍ വിവാദങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കണം. അനാവശ്യ പ്രസ്താവനകള്‍ മൂലമാണ് അഫ്രീദിക്കെതിരെ പാക്കിസ്താനിലും വിമര്‍ശനങ്ങള്‍ ഉയരുന്നതെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഥാക്കൂര്‍ പറഞ്ഞു. നേരത്തെ, അഫ്രീദിയുടെ ഇന്ത്യാ അനുകൂല പ്രസ്താവനകള്‍ പാക്കിസ്ഥാനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ഇന്നലെ നടന്ന ന്യൂസീലന്‍ഡ്-പാക്കിസ്താന്‍ മല്‍സരത്തിന്റെ ടോസിനിടെ ഒരു സംഘമാളുകള്‍ അഫ്രീദിയെ നോക്കി കൈവീശിക്കാണിച്ചിരുന്നു. അതിനെക്കുറിച്ചുള്ള മറുപടിയായിട്ടാണ് കശ്മീരില്‍ നിന്നുള്ള നിരവധിയാളുകള്‍ കളി കാണാന്‍ എത്തിയിരുന്നുവെന്നു അഫ്രീദി പറഞ്ഞത്.
Post Your Comments