KeralaNews

വി.എസ്, ടി.എന്‍ പ്രതാപനെ മാതൃകയാക്കണമെന്ന് വി.എം.സുധീരന്‍

വി.എസ്.അച്യുതാനന്ദന്‍ കോണ്‍ഗ്രസ് എം.എല്‍.എ ടി.എന്‍.പ്രതാപനെ മാത്രുകയാക്കനമെന്ന്‍ വി.എം.സുധീരന്‍റെ ഉപദേശം. യുവാക്കള്‍ക്കും, പുതുമുഖങ്ങള്‍ക്കും, വനിതകള്‍ക്കും അവസരം നല്‍കാനായി ഇത്തവണ മത്സരരംഗത്തു നിന്നും മാറി നില്‍ക്കുകയാണെന്ന് കാണിച്ച് പ്രതാപന്‍ സുധീരന് കത്തുകൊടുത്തിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് സുധീരന്‍ അച്ചുതാനന്ദനോട്‌ പ്രതാപനെ മാതൃകയാക്കാന്‍ ഉപദേശിച്ചത്.

യുവാവായിരുന്നപ്പോള്‍ തന്നെ പാര്‍ട്ടി തന്ന അവസരം ഉപയോഗപ്പെടുത്തി താന്‍ തുടര്‍ച്ചയായി മൂന്നു തവണ എം.എല്‍.എ ആയി. ഇതുപോലെ മറ്റുള്ളവര്‍ക്കും അവസരം നല്‍കാനാണ് താന്‍ മാറിനില്‍ക്കുന്നതെന്ന് പ്രതാപന്‍ കത്തില്‍ പറയുന്നു.

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ പ്രതാപന്‍റെ കത്ത് വായിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് വി.എസിനെപ്പോലെയുള്ളവര്‍ പ്രതാപനെ മാതൃകയാക്കണമെന്ന് സുധീരന്‍ പറഞ്ഞത്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് ദീര്‍ഘകാലത്തെ പാര്‍ലമെന്‍ററി പാരമ്പര്യം അവകാശപ്പെടാവുന്ന അച്ചുതാനന്ദനെപ്പോലെയുള്ളവര്‍ വീണ്ടും മത്സരിക്കാന്‍ വ്യഗ്രത കാണിക്കുകയാണ്. മൂന്നു തവണ മാത്രം തിരഞ്ഞെടുക്കപ്പെട്ട പ്രതാപന്‍ സീറ്റ് വേണ്ടെന്ന്‍ പറയുന്നതിന്‍റെ ആര്‍ജ്ജവം പ്രശംസിക്കപ്പെടണമെന്ന് സുധീരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ പ്രാവശ്യം മത്സരിച്ചവരുടെ പേരുകള്‍ ചോദിച്ചപ്പോള്‍ സുധീരന്‍ മറുപടി പറഞ്ഞില്ല. തുടര്‍ച്ചയായി മത്സരിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയാറാകുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പരോക്ഷ വിമര്‍ശനമായാണ് സുധീരന്‍റെ പരാമര്‍ശത്തെ എതിര്‍വിഭാഗം കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button