പത്തനംതിട്ട: വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ പൊലീസ് ഡ്രൈവറെ അറസ്റ്റു ചെയ്തു. കോന്നിയില്‍ പൊലീസ് ഡോഗ് സ്‌ക്വാഡിലെ ഡ്രൈവറായ റാന്നി സ്വദേശി റാഫിയാണ് അറസ്റ്റിലായത്. ഇയാളെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടു.
റാന്നി തോട്ടമണ്ണിലുള്ള പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ അടുത്തടുത്തായിരുന്നു റാഫിയുടെ കുടുംബവും പരാതിക്കാരിയായ വനിതാ കോണ്‍സ്റ്റബിളും താമസിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് ഇവര്‍ തമ്മില്‍ വഴക്കുണ്ടായതിന് പൊലീസ് കേസെടുത്ത് തുടര്‍നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് വനിതാ കോണ്‍സ്റ്റബിള്‍ പിന്നീട് നല്‍കിയ പരാതിയില്‍ തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പുനരന്വേഷണം നടത്തിയതിനെ തുടര്‍ന്നായിരുന്നു റാഫിയെ അറസ്റ്റ് ചെയ്തത്.
Post Your Comments