NewsBusiness

ബാബാ രാംദേവിന്‍റെ പതഞ്‌ജലി മറ്റ് ഇന്ത്യന്‍ എതിരാളികളെ ഉടന്‍ പിന്നിലാക്കും….

മാര്‍ക്കറ്റിലെ തങ്ങളുടെ പ്രധാന എതിരാളികളായ ഡാബര്‍, മാരികോ, ഗോദറേജ് എന്നിവരെ ബാബാ രാംദേവിന്‍റെ പതഞ്‌ജലി ആയുര്‍വേദ് ഉടന്‍തന്നെ പിന്നിലാക്കുമെന്ന് പഠനം. കഴിഞ്ഞ പത്ത് മാസം കൊണ്ട് പതഞ്‌ജലിയുടെ വില്‍പന ഇരട്ടിയിലധികം വര്‍ദ്ധിചതായി ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഹരിദ്വാര്‍ ആസ്ഥാനമായുള്ള പതഞ്‌ജലിയുടെ കഴിഞ്ഞ പത്ത് മാസത്തെ വിറ്റ്‌വരവ് 3,267-കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 1,587-കോടി ആയിരുന്നു. പ്രശസ്ത റേറ്റിംഗ് ഏജന്‍സിയായ ബ്രിക്ക്വരക്കാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ഇപ്പോള്‍ ആയുര്‍വേദ രംഗത്ത് ഡാബര്‍ ആണ് ഇന്ത്യയിലെ മാര്‍ക്കറ്റ് ലീഡര്‍. കുറഞ്ഞ സമയത്തിനുള്ളില്‍ ഈ ബഹുമതി പതഞ്‌ജലി സ്വന്തമാക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button