പയ്യോളി: കോഴിക്കോട് കൊയിലാണ്ടിയില്‍ വിവാഹപന്തലില്‍ നിന്നും നവവധു കാമുകനോടൊപ്പം ഒളിച്ചോടി. വരന്‍ എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംഭവം. കൊയിലാണ്ടി കാവുംവട്ടത്താണ് ശനിയാഴ്ച ഉച്ചയ്ക്കാണ് യുവാവ് മോട്ടോര്‍ബൈക്കിലെത്തി വധുവുമായി സ്ഥലംവിട്ടത്. കൊയിലാണ്ടി നമ്പ്രത്തുകരയിലെ സംസ്‌കൃതം ഗവ. കോളജില്‍ ബിരുദ വിദ്യാര്‍ഥികളാണ് വധുവും കാമുകനും.
കാവുംവട്ടത്തുള്ള വീട്ടില്‍ വിവാഹസല്‍ക്കാരം നടക്കവെ വധുവിന്റെ സഹപാഠികളായ പെണ്‍കുട്ടികളുള്‍പ്പെടെ കുറച്ച് വിദ്യാര്‍ഥികളും യുവാവും അവിടെ എത്തുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ എന്ന വ്യാജേനയാണ് ഇവര്‍ എത്തിയത്. വിവാഹ സാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞൊരുങ്ങി വിവാഹപന്തലില്‍ നിന്ന വധുവുമൊന്നിച്ച് ഇവര്‍ ഫോട്ടോയെടുത്തു. പിന്നീട് ഫോട്ടോയെടുക്കാന്‍ എന്ന വ്യാജേന വിദ്യാര്‍ഥിസംഘം വധുവിനെ വീടിന്റെ മുന്നിലുള്ള റോഡിലേക്ക് കൊണ്ടുവന്നു. ഈ സമയത്ത് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് യുവാവ് വധുവിനെ ബൈക്കില്‍ കയറ്റി സ്ഥലം വിടുകയായിരുന്നു. പയ്യോളിക്കാരനായ യുവാവിന് സംരക്ഷണം നല്‍കി സുഹൃത്തുക്കളും മോട്ടോര്‍ബൈക്കില്‍ പിന്നാലെ പോയി. സംഭവം വരനെ ആരോ വിളിച്ചറിയിച്ചു.
സംഭവത്തില്‍ വധുവിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കൊയിലാണ്ടി പൊലീസ് അന്വേഷണമാരംഭിച്ചു.
Post Your Comments