ദുബായ് : എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഓണ്‍ലൈന്‍ വഴി ഭക്ഷണം മുന്‍കൂര്‍ ബുക്ക് ചെയ്യാനുള്ള സംവിധാനം ആരംഭിക്കുമെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ കെ.ശ്യാംസുന്ദര്‍ അറിയിച്ചിരിക്കുന്നത്. വിഷു മുതലാണ് ഈ സംവിധാനം ആരംഭിക്കുന്നത്.
പ്രഭാത ഭക്ഷണത്തിന് നാല് ഇനങ്ങളും മീല്‍സിന് ആറിനങ്ങളുമാണുണ്ടാകുക. ബിരിയാണി ഉള്‍പ്പെടെയുള്ള വിഭവങ്ങളും ലഭ്യമാകും. ഇത് പണം നല്കി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാരില്‍ നിന്നു നിശ്ചിത തുക വാങ്ങി വിമാനത്തില്‍ വൈഫൈ ലഭ്യമാക്കും. ടിവി സ്ക്രീനുകള്‍ സംബന്ധിച്ച സംവിധാനവും പരിഷ്കരിക്കുന്നുണ്ട്. ഇതുവഴി ഭാരം കുറയ്ക്കാനും കൂടുതല്‍ ലെഗേജ് ഉള്‍പ്പെടുത്താനും സാധിക്കും. സീറ്റുകള്‍ നവീകരിക്കും. കോഴിക്കോട് സെക്ടറില്‍ സാധ്യത പ്രയോജനപ്പെടുത്താന്‍ ചെറിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കും.
നിലവിലുള്ള ഏറ്റവും കുറഞ്ഞ നിരക്ക് നല്‍കുന്നത് എയര്‍ ഇന്ത്യാ എക്സ്പ്രസാണ്. മാര്‍ക്കറ്റ് സാഹചര്യങ്ങളും ലഭ്യതയും മറ്റും കണക്കാക്കിയാണ് നിരക്ക് നിര്‍ണയിക്കുന്നത്. ഇന്ധന സര്‍ചാര്‍ജ് കുറവ് നിരക്കില്‍ പ്രതിഫലിക്കും. ഈ വര്‍ഷം 250 കോടി രൂപയാണു ലാഭം പ്രതീക്ഷിക്കുന്നതെന്നും ശ്യാംസുന്ദര്‍ പറഞ്ഞു.
Post Your Comments