കോഴിക്കോട് : എയര്‍ ഇന്ത്യ എക്സ്പ്രസ് ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു. യു.എ.ഇയില്‍ നിന്നടക്കം ദിവസേന കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ ഒരുങ്ങുന്നത്. ഇന്ത്യക്കും യു.എ.ഇക്കും ഇടയില്‍ മൊത്തം 39 സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കും.
ഇന്ത്യയിലെ ആദ്യ രാജ്യാന്തര ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തിലേക്കടക്കം ഗള്‍ഫ് മേഖലയില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് ഒരുങ്ങുന്നത്. യു.എ.ഇ.യിലേക്ക് ഇന്ത്യയില്‍ നിന്നും ആഴ്ചയില്‍ 107 സര്‍വ്വീസുകളാണ് ഉള്ളത്. ഇത് ആഴ്ചയില്‍ 146 ആയി ഉയര്‍ത്തും .ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്ക് ആഴ്ചയില്‍ 96 വിമാനങ്ങള്‍ ഉള്ളത് 119 ആയി വര്‍ദ്ധിക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ കെ ശ്യാംസുന്ദര്‍ പറഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ചാണ് കൂടുതല്‍ സര്‍വ്വീസുകളും നടത്തുക.
ജൂണ്‍ ഒന്നുമുതല്‍ ദുബായിക്കും കോഴിക്കോടിനും ഇടയില്‍ പ്രതിദിനം രണ്ട് സര്‍വീസുകള്‍ നടത്തും. വൈകിട്ട് അഞ്ച് മണിക്കാണ് ദുബായിയില്‍ നിന്നും വിമാനംപുറപ്പെടുക. കോഴിക്കോട് നിന്നും ബഹറൈനിലേക്കും ദോഹയിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കും. കുവൈത്തില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകള്‍ ആഴ്ച്ചയില്‍ മൂന്നില്‍ നിന്നും അഞ്ചായി ഉയര്‍ത്തുമെന്നും കെ.ശ്യാംസുന്ദര്‍ വ്യക്തമാക്കി
Post Your Comments