ഹവാന: 88 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി അമേരിക്കന്‍ പ്രസിഡന്റ് ക്യൂബയിലേക്ക്. ബരാക്ക് ഒബാമയുടെ രണ്ട് ദിവസത്തെ ക്യൂബന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. 1928 ല്‍ കാല്‍വിന്‍ കൂളിഡ്ജാണ് ക്യൂബ സന്ദര്‍ശിച്ച അവസാന അമേരിക്കന്‍ പ്രസിഡന്റ്.
മാസങ്ങള്‍ക്ക് മുമ്പ് റൗള്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തിയ ഒബാമ ക്യൂബ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലൂടെയുള്ള യാത്രയുടെ ഭാഗമായാണ് ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനം.
ഒബാമയുടെ സന്ദര്‍ശനത്തോടെ ഇരുരാജ്യങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ശീതയുദ്ധത്തിന് അവസാനമാവുകയും പുതിയ വാണിജ്യ ബന്ധങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഒബാമയെ വരവേല്‍ക്കാന്‍ ക്യൂബ ഒരുങ്ങിക്കഴിഞ്ഞു. ക്യൂബന്‍ സന്ദര്‍ശനത്തിന് ശേഷം ഒബാമ അര്‍ജന്റീനയിലേക്ക് പോകും.
Post Your Comments