ഹിന്ദുക്കള്‍ക്കെതിരല്ലെന്നും എന്നാല്‍ ഞാന്‍ ഹിന്ദുത്വത്തിന് എതിരാണെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. തന്റെ കഴുത്തില്‍ കത്തിവെച്ചാലും ‘ഭാരത് മാത് കീ ജയ്’ എന്ന് വിളിക്കില്ലെന്ന് പറഞ്ഞതിന് വിവാദത്തിലായ ഉവൈസിയാണ് ഇപ്പോള്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ഭരണഘടനയില്‍ ഒരിടത്തും ഭാരത് മാതാ കി ജയ് എന്ന് വിളിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും ഉവൈസി പറഞ്ഞിരുന്നു.
ഞാന്‍ അള്ളായെ ആരാധിക്കുന്നു. എന്നാല്‍ എന്റെ കൂറ് ഇന്ത്യയോടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത മാതാ കീ ജയ് വിളിക്കില്ലെന്നു പറഞ്ഞതിന് മഹാരാഷ്ട്ര നിയമസഭയില്‍ നിന്നും പുറത്താക്കിയ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദ് ഉള്‍ മുസ്‌ലിമീന്‍ എംഎല്‍എ വാരിസ് പത്താനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ജനാധിപത്യ ഇന്ത്യയുടെ പാര്‍ലമെന്റി ചരിത്രത്തിലെ ആദ്യ സംഭവമാണതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഒരു ശ്ലോകം പാടി സ്വന്തം രാജ്യസ്‌നേഹം തെളിയിക്കേണ്ടതില്ലെന്ന് മുന്‍ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഈ വിവാദത്തില്‍ നേരത്തെ പ്രതികരിച്ചിരുന്നു. മാതൃ ഇന്ത്യയെ കുറിച്ചുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ടെന്ന ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയാണ് ഈ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മോഹന്‍ ഭാഗവതിനുള്ള മറുപടിയായിട്ടായിരുന്നു തന്റെ കഴുത്തില്‍ കത്തിവെച്ചാലും ‘ഭാരത് മാത് കീ ജയ്’ എന്ന് വിളിക്കില്ലെന്ന് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചത്.
Post Your Comments