Gulf

റഷ്യയില്‍ വിമാന അപകടത്തില്‍ സഹപ്രവര്‍ത്തകരെ നഷ്ടപ്പെട്ട നടുക്കത്തില്‍ മലയാളി എയര്‍ഹോസ്റ്റസ്

ദുബായ് : റഷ്യയില്‍ വിമാന അപകടത്തില്‍ സഹപ്രവര്‍ത്തകരെ നഷ്ടപ്പെട്ട നടുക്കത്തില്‍ മലയാളി എയര്‍ഹോസ്റ്റസ് ജിലു വര്‍ഗീസ്. രണ്ട് മലയാളികള്‍ ഉള്‍പ്പടെ 62 പേര്‍ മരിച്ച ദുരന്തത്തില്‍ ജിലുവിന് നഷ്ടമായത് ഒപ്പം ജോലി ചെയ്തിരുന്ന അഞ്ച് പേരെയാണ്. ഫ്‌ളൈ ദുബായിയുടെ എഫ്ഇസ്ഡ് 981 ബോയിംഗ് വിമാനമാണ് അപകടത്തില്‍പെട്ടത്. തെക്കന്‍ റഷ്യയിലെ റോസ്‌റ്റോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് സംഭവം.

പെരുമ്പാവൂര്‍ വെങ്ങോല സ്വദേശികളായ ശ്യാം മോഹന്‍, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ച അപകടത്തില്‍ മരിച്ച മലയാളികള്‍. റഷ്യയില്‍ ആയുര്‍വേദ റിസോര്‍ട്ട് ജീവനക്കാരാണ് ഇരുവരും. ഇന്നലെയാണ് ശ്യാമും അഞ്ജുവും കൊച്ചിയില്‍ നിന്ന് ദുബായ് വഴി റഷ്യയിലേക്ക് പോയത്. 44 റഷ്യക്കാരും എട്ട് യുക്രൈന്‍ സ്വദേശികളും ഒരു ഉസ്ബക്കിസ്താന്‍ സ്വദേശിയുമാണ് മരിച്ച മറ്റുള്ളവര്‍. ഏഴു വിമാനജീവനക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ജിലു വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

 

ഫ്ലൈ ദുബായ്‌ വിമാനത്തിനു സംഭവിച്ച അപകടം അറിഞ്ഞ്‌ എന്നെ വിളിച്ച, മെസ്സേജ്‌ വഴിയും ഫേസ്ബുക്ക്‌ വഴിയും എന്നെ തിരക്കിയ എല്ല…

Posted by Gilu Joseph on Saturday, March 19, 2016

shortlink

Post Your Comments


Back to top button