ന്യൂഡല്‍ഹി : തെരുവ്‌നായ്ക്കളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തത് എന്താണെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി. നഷ്ടപരിഹാരത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ സമീപിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം ചോദിച്ചത്. തെരുവ് നായയുടെ കടിയേറ്റ് അടുത്തിടെ മരിച്ച കോട്ടയം മൂഴൂര്‍ മഞ്ഞാമറ്റത്തില്‍ ഡോളിയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
Post Your Comments