IndiaNews

കാര്‍ഷികരീതികള്‍ ആധുനീകരിക്കേണ്ടത് അതീവപ്രധാനം: പ്രധാനമന്ത്രി

കാര്‍ഷികവൃത്തിയില്‍ കൂടുതല്‍ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും, കാര്‍ഷികരീതികള്‍ അധുനീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

“ഇന്ത്യയില്‍ മാറ്റം വരുന്നത് ഗ്രാമങ്ങളിലൂടെയായിരിക്കും, കര്‍ഷകര്‍ മുഖേന ആയിരിക്കും,” ഡല്‍ഹിയില്‍ ത്രിദിന ‘കൃഷി ഉന്നതി മേള’ ഉത്ഘാടനം ചെയ്തു സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

“ആദ്യത്തെ ഹരിതവിപ്ലവം നടന്നത് മെച്ചപ്പെട്ട ജലസേചന സൌകര്യങ്ങള്‍ ഉള്ള സ്ഥലങ്ങളെ കേന്ദ്രീകരിച്ചാണ്, പക്ഷെ രണ്ടാം ഹരിതവിപ്ലവം സംഭവിക്കേണ്ടത് സാങ്കേതികവിദ്യയുടേയും, ആധുനീകരണത്തിന്‍റേയും കരുത്തിലാകണം,” പ്രധാനമന്ത്രി പറഞ്ഞു.

ആദ്യ ഹരിതവിപ്ലവം രാജ്യത്തിന്‍റെ വടക്കു-പടിഞ്ഞാറന്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് നടന്നതെങ്കില്‍, രണ്ടാം ഹരിതവിപ്ലവം നടക്കേണ്ടത് കിഴക്കന്‍ മേഖലയില്‍ നിന്നായിരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

തന്‍റെ ഗവണ്മെന്‍റിന്‍റെ ഈ വര്‍ഷത്തെ പൊതുബജറ്റ് ഒരു കര്‍ഷകസൗഹൃദ ബജറ്റ് എന്ന നിലയില്‍ നേടിയ പ്രശംസയേയും പ്രധാനമന്ത്രി സദസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.

മാര്‍ച്ച്‌ 19-മുതല്‍ 21-വരെ നടക്കുന്ന ‘കൃഷി ഉന്നതി മേള’യില്‍ മോദി ഗവണ്മെന്‍റിന്‍റെ കര്‍ഷക കേന്ദ്രീകൃത പദ്ധതികളായ പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജന, ഇ-കൃഷി മര്‍ക്കറ്റിംഗ്, സംയോജിത കൃഷി രീതി, പ്രധാന്‍മന്ത്രി കൃഷി സിചായ് യോജന തുടങ്ങിവയെപ്പറ്റി വെവ്വേറേ വര്‍ക്ക്ഷോപ്പുകള്‍ ഉണ്ടാകും. മണ്ണിന്‍റെ ആരോഗ്യം, വളര്‍ത്തുമൃഗങ്ങളെ സംബന്ധിച്ച വിഷയങ്ങള്‍ എന്നീ’ വിഷയങ്ങളിലും കര്‍ഷകര്‍ക്ക് വിദഗ്ദ്ധോപദേശം ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button