ന്യൂഡല്‍ഹി : കേരളത്തില്‍ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി സംസാരിച്ചു.
കണ്ണൂരുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.എം ആക്രമണം നടത്തുന്നുവെന്നാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ എടുക്കുമെന്ന രമേശ് ചെന്നിത്തല ഉറപ്പു നല്‍കിയതായി രാജ്നാഥ് നിങ് പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറും ആര്.എസ്.എസ് പ്രവര്‍ത്തകനുമായ ബിജുവിനെ കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവം ബി.ജെ.പി അംഗം തരുണ്‍ വിജയ് രാജ്യസഭയില്‍ ഉയര്‍ത്തിയിരുന്നു.
തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു എന്നാരോപിച്ച് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്നാഥ് സിങ്, ചെന്നിത്തലയുമായി സംസാരിച്ചത്.
Post Your Comments